
മുംബയ് മാഫിയ, പൊലിസ് v/s ദി അണ്ടർ വേൾഡ് -
1990കളിൽ മുംബയ് നഗരത്തിലെ അധോലോകത്തെ അടക്കിവാണ ഒരു കുറ്റവാളിയുടെ ജീവിതം പറയുന്ന ഡോക്യുമെന്ററിയാണ് മുംബയ് മാഫിയ. സാക്ഷാൽ ദാവൂദ് ഇബ്രാഹിം തന്നെയാണ് ആ കുറ്റവാളി. തുടർന്ന് ദാവൂദ് ഗ്യാംഗിനെ ഒതുക്കാൻ സർക്കാർ നിയോഗിക്കുന്ന എൻകൗണ്ടർ ടീമിന്റെ ഇടപെടലുകളും ഡോക്യുമെന്ററിയുടെ ഭാഗമാകുന്നു. നെറ്റ്ഫ്ളിക്‌സാണ് മുംബയ് മാഫിയ റിലീസ് ചെയ‌്തിരിക്കുന്നത്.
ദി ഹണ്ട് ഫോർ വീരപ്പൻ-
ആനക്കൊമ്പ് വേട്ടക്കാരൻ, ചന്ദനക്കള്ളൻ എന്നീ പേരുകളിൽ കുപ്രസിദ്ധി നേടിയ വീരപ്പനെ കുറിച്ചുള്ള നെറ്റ്‌ഫ്ളിക്സിന്റെ ഡോക്യു ഫിക്ഷനാണ് ദി ഹണ്ട് ഫോർ വീരപ്പൻ. സെൽവമണി സെൽവരാജാണ് സംവിധാനം. നാല് ഭാഗങ്ങളായാണ് ഹണ്ട് ഫോർ വീരപ്പൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.
ഡാൻസിംഗ് ഒൺ ദി ഗ്രേവ്-
മൈസൂർ ദിവാന്റെ പേരക്കുട്ടിയും കോടീശ്വരിയുമായിരുന്ന ഷാക്കറേ ഖലീലിയുടെ കൊലപാതകത്തെ കുറിച്ചുള്ള വെബ് സീരിസാണ് ഡാൻസിംഗ് ഒൺ ദി ഗ്രേവ്. ആമസോണിൽ റിലീസ് ചെയ‌്ത് ഈ ക്രൈം ത്രില്ലർ സീരീസ് സംവിധാനം ചെയ‌്തിരിക്കുന്നത് പാട്രിക് ഗ്രഹാം ആണ്.
കാശ്‌മീർ ഫയൽസ് അൺ റിപ്പോർട്ടഡ്-
1990കളിൽ കാശ്‌മീർ പണ്ഡിറ്റുകൾ വ്യാപകമായി കൊലചെയ്യപ്പെട്ടതിന്റെയും പലായനം ചെയ്യപ്പെട്ടതിന്റെയും കാര്യകാരണങ്ങൾ വിശദമാക്കുന്ന സീരിസാണ് കാശ്‌മീർ ഫയൽസ് അൺ റിപ്പോർട്ടഡ്. ആർട്ടിക്കിൾ 370ന്റെ റദ്ദാക്കലിന് കാരണമായ സംഭവത്തെ കുറിച്ചുള്ള ഈ വെബ് സീരീസ് സീ ഫൈവിൽ കാണാം.
വിക്‌ടിം/സസ്‌പെക്‌ട്-
നാൻസി ഷ്വാസ്മാൻ സംവിധാനം ചെയ‌്ത് ഈ വെബ് സീരിസ് ഒരു അമേരിക്കൻ ഡോക്യുമെന്ററിയാണ്. പീഡന വിവരം പൊലീസിൽ അറിയിച്ച സ്ത്രീയെ പൊലീസ് പ്രതിയാക്കി മാറ്റുന്നതാണ് കഥാതന്തു. നെറ്റ്‌ഫ്ളിക്‌സിൽ വിക്‌ടിം/സസ്‌പെക്‌ട് കാണാം.