mohanlal

ഓൾ കേരള മോഹൻലാൽ ഫാൻസ് ആൻഡ് കൾച്ചറൽ വെൽഫെയർ അസോസിയേഷന്റെ ഇരുപത്തിയഞ്ചാം വാർഷിക ചടങ്ങിലെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. മോഹൻലാലിന്റെ മാസ് ഡയലോഗാണ് ആരാധകരെ ആവേശത്തിലാക്കിയത്.


'ഏതൊരു പ്രതിസന്ധിയിലും വിളിച്ചുപറയാൻ എന്റെ മനസിൽ സിനിമയിലെ തിരക്കഥയിലെന്ന പോലെ ഉറച്ചൊരു വാചകമുണ്ട്. എനിക്കെന്റെ പിള്ളേരുണ്ടെടാ'- എന്നാണ് മോഹൻലാൽ പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ കൈയടികളോടെയാണ് ആരാധകർ സ്വീകരിച്ചത്.

1998ലാണ് ചാക്ക കെയർ ഹോമിൽ വച്ച് ഓൾ കേരള മോഹൻലാൽ ആൻഡ് കൾച്ചറൽ വെൽഫെയർ അസോസിയേഷൻ തുടങ്ങിയത്. മെഗാസ്റ്റാർ മമ്മൂട്ടിയായിരുന്നു ചടങ്ങ് ഉദ്ഘാടനം ചെയ്തത്. വർഷങ്ങളായി തുടരുന്ന ആത്മബന്ധമാണ് ഇച്ചാക്കയോട്(മമ്മൂട്ടി) ഉള്ളതെന്ന് മോഹൻലാൽ വ്യക്തമാക്കി.