
പുതുമുഖങ്ങളായ നിഹാൽ, ഗോപിക ഗിരീഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആലപ്പി അഷ്റഫ് സംവിധാനം ചെയ്യുന്ന അടിയന്തിരാവസ്ഥക്കാലത്തെ അനുരാഗം 22ന് റിലീസ് ചെയ്യും.അടിയന്തിരാവസ്ഥക്കാലത്തെ ഹൃദയഹാരിയായ അനുരാഗകഥയാണ് ചിത്രം പറയുന്നത്.
ഹാഷിം ഷാ, കൃഷ്ണ തുളസി ബായ്,കലാഭവൻ റഹ്മാൻ, ഉഷ, ആലപ്പി അഷറഫ്, ഫെലീസിറ്റ്, പ്രിയൻ, ശാന്തകുമാരി, അനന്തു കൊല്ലം, ജെ.ജെ.കുറ്റിക്കാട്, അമ്പുകാരൻ, മുന്ന, നിമിഷ, റിയ കാപ്പിൽ, എ.കബീർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ഛായാഗ്രഹണം ബി.ടി.മണി.ഒലിവ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കുര്യച്ചൻ വാളക്കുഴി,ടൈറ്റസ് ആറ്റിങ്ങൽ എന്നിവർ ചേർന്നാണ് നിർമ്മാണം. പി.ആർ.ഒ പി.ആർ.സുമേരൻ.