ss

മൈസൂർ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ മലയാളത്തിന് മികച്ച നേട്ടം. ജോഷ് സംവിധാനം ചെയ്ത കിർക്കൻ സിനിമയിലെ അഭിനയത്തിന് ഡോ. മാത്യു മാമ്പ്രയ്ക്ക് മികച്ച നടനുള്ള പുരസ്കാരം. റോഷാക്ക്, ഇമ്പം, ചെരാതുകൾ, ദേവലോക, ജാനകി റാം, സായാവനം (തമിഴ് ) എന്നിവയാണ് മാത്യു മാമ്പ്ര അഭിനയിച്ച മറ്റ് ചിത്രങ്ങൾ. ചെരാതുകളിലെ അഭിനയത്തിന് സ്വീഡിഷ് അവാർഡ് ലഭിച്ചിരുന്നു.ദ സീക്രട്ട് ഒഫ് വുമൺ' എന്ന ചിത്രമാണ് പ്രജേഷ്‌ സെന്നിന് അംഗീകാരം നേടി കൊടുത്തത്. രണ്ട് വ്യത്യസ്തരായ സ്ത്രീകളുടെ ജീവിതവും ജീവിതപ്രതിസന്ധികളും പരാമർശിക്കുന്ന ചിത്രം ഇന്നത്തെ കാലഘട്ടത്തിലെ സ്ത്രീ ജീവിതത്തിന്റെ പരിച്ഛേദമാണെന്ന് ജൂറി വിലയിരുത്തി. റഷീദ് പറമ്പിൽ സംവിധാനം ചെയ്ത ‘കോലാഹലം’ മികച്ച വിദേശ സിനിമാ പുരസ്കാരവും നേടി. വാർത്ത പ്രചാരണം: പി.ശിവപ്രസാദ്