stock

കൊച്ചി: തുടർച്ചയായ മുന്നേറ്റത്തിൽ നിന്നും ലാഭമെടുക്കുന്നതിനായി നിക്ഷേപകർ ഓഹരികൾ വിറ്റുമാറിയതോടെ സെൻസെക്സും നിഫ്റ്റിയും ഇന്നലെ നഷ്ടത്തിൽ അവസാനിച്ചു. ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 169 പോയിന്റ് ഇടിഞ്ഞ് 71,316 ൽ അവസാനിച്ചു. ദേശീയ സൂചികയായ നിഫ്റ്റി 38 പോയിന്റ് നഷ്ടവുമായി 21,418 ൽ എത്തി. പവർ ഗ്രിഡ് കോർപ്പറേഷൻ, ഐ.സി.ഐ.സി.ഐ ബാങ്ക്, ഐ.ടി.സി, ടെക്ക് മഹീന്ദ്ര എന്നിവയാണ് നഷ്ടം നേരിട്ട പ്രധാന കമ്പനികൾ. റിയൽ എസ്റ്റേറ്റ് മേഖലയിലെ കമ്പനികളാണ് ഇന്നലെ കനത്ത വില്പന സമ്മർദ്ദം നേരിട്ടത്.