uefa

മാഞ്ചസ്റ്റർ സിറ്റി എഫ്.സി കോപ്പൻഹേഗനെ നേരിടും

റയലിന് എതിരാളി ലെയ്പ്സിഗ്,ബാഴ്സ നാപ്പോളിക്കെതിരെ

ലണ്ടൻ : യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടർ ഫൈനൽ മത്സരങ്ങളുടെ ഫിക്സ്ചറായി. ഇന്നലെ നടന്ന നറുക്കെടുപ്പിലൂടെയാണ് മത്സരക്രമം നിശ്ചയിച്ചത്. വമ്പൻക്ളബുകൾക്ക് പൊതുവെ കടുപ്പമില്ലാത്ത എതിരാളികളെയാണ് ഇക്കുറി ലഭിച്ചിരിക്കുന്നത്.

നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ഡെന്മാർക്ക് ക്ളബ് എഫ്.സി കോപ്പൻഹേഗനെയാണ് നേരിടുന്നത്. ഏറ്റവും കൂടുതൽ തവണ കിരീടം നേടിയിട്ടുള്ള സ്പാനിഷ് ക്ളബ് റയൽ മാഡ്രിഡ് ജർമ്മൻ ക്ളബ് ആർ.ബി ലെയ്പ്സിഗിനെ നേരിടും. മുൻ ചാമ്പ്യന്മാരായ ബാഴ്സലോണയ്ക്ക് ഇറ്റാലിയൻ ക്ളബ് നാപ്പോളിയെയാണ് എതിരാളികളായി ലഭിച്ചിരിക്കുന്നത്. ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ ഒന്നാമതുള്ള ആഴ്സനൽ പോർച്ചുഗീസ് ക്ളബ് എഫ്.സി പോർട്ടോയെ നേരിടും.

2024 ഫെബ്രുവരി 13,14,20,21 തീയതികളിലാണ് ആദ്യ പാദ പ്രീക്വാർട്ടർ മത്സരങ്ങൾ. രണ്ടാം പാദം മാർച്ച് 5,6,12,13 തീയതികളിലായി നടക്കും.

പ്രീക്വാർട്ടർ ഫിക്സ്ചർ

ആഴ്സനൽ Vs എഫ്.സി പോർട്ടോ

ബാഴ്സലോണ Vs നാപ്പോളി

പാരീസ് എസ്.ജി Vs റയൽ സോസിഡാഡ്

ഇന്റർ മിലാൻ Vs അത്‌ലറ്റിക്കോ മാഡ്രിഡ്

ഐന്തോവൻ Vs ബൊറൂഷ്യ ഡോർട്ട്മുണ്ട്

ബയേൺ മ്യൂണിക്ക് Vs ലാസിയോ

മാഞ്ചസ്റ്റർ സിറ്റി Vs കോപ്പൻഹേഗൻ

ലെയ്പ്സിഗ് Vs റയൽ മാഡ്രിഡ്