
തെലുങ്കിൽ നടി സായ് പല്ലവി 3 കോടി രൂപയായി പ്രതിഫലം ഉയർത്തി എന്നു റിപ്പോർട്ട്. നാഗചൈതന്യയുടെ നായികയായി സായ്‌പല്ലവി അഭിനയിക്കുന്ന താണ്ടൽ സിനിമയിൽ മൂന്നുകോടി രൂപയാണ് വാങ്ങിയത്. മുൻപ് ഒന്നര കോടിയോളം രൂപ വാങ്ങിയിരുന്ന സായ് പല്ലവി വീരാടപർവം, ഗാർഗി എന്നീ ചിത്രങ്ങളിൽ അഭിനയിക്കുന്നതിന് 2 കോടി വാങ്ങിയത്രേ. വീരാടപർവം, ഗാർഗി എന്നീ ചിത്രങ്ങൾ കഴിഞ്ഞ വർഷമാണ് റിലീസ് ചെയ് തത്. ഇടക്കാലത്ത് ചെറിയ ഇടവേള എടുത്ത സായ് പല്ലവി ശിവകാർത്തികേയൻ ചിത്രത്തിലും നായികയാണ്. യഷ് ചിത്രത്തിൽ നായികയായി എത്തുന്നുവെന്നാണ് വിവരം.മലയാളത്തിൽ നിവിൻ പോളിയുടെ നായികയായി എത്തുന്നുണ്ട്.അതേസമയം നയൻതാര തമിഴ് സിനിമയിൽ ലേഡി സൂപ്പർ സ്റ്റാറായി അറിയപ്പെടുന്നതുപോലെയാണ് തെലുങ്ക് സിനിമയിൽ സായ് പല്ലവിയുടെ ജനപ്രീതി.