
പലരും ആ കാലഘട്ടത്തിൽ നേരിടുന്ന പ്രധാന പ്രശ്നമാണ് നര. ചെറിയ കുട്ടികൾക്ക് പോലും ഇപ്പോൾ അകാലനര ബാധിക്കുന്നു. ഇതിന് പരിഹാരമായി മാർക്കറ്റിൽ കിട്ടുന്ന കെമിക്കൽ അടങ്ങിയ ഡെെയാണ് പലരും ആശ്രയിക്കുന്നത്. എന്നാൽ കെമിക്കൽ നിറഞ്ഞ ഡെെ മുടിയ്ക്ക് ഗുണത്തെക്കാൾ ഏറെ ദോഷമാണ് ചെയ്യുക. കാലക്രമേണ ഇത് മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകുന്നു. എന്നാൽ നരയ്ക്ക് പ്രകൃതിദത്ത രീതിയിൽ തന്നെ നിരവധി പരിഹാര മാർഗങ്ങൾ ഉണ്ട്. അതിൽ ഒന്ന് പരിചയപ്പെടാം.
ആവശ്യമായ സാധനങ്ങൾ
1. കരിംജീരകം
2. പനിക്കൂർക്ക
3. ബദാം
4. നെല്ലിക്ക പൊടി
തയ്യാറാക്കുന്നവിധം
ആദ്യം ആവശ്യത്തിന് പനിക്കൂർക്കയില ചെറിയ വെള്ളം ചേർത്ത് മിക്സിയിൽ ഇട്ട് അടിച്ചെടുക്കുക. ശേഷം അത് അരിച്ചെടുക്കണം. എന്നിട്ട് ഈ ജൃൂസ് മാറ്റി വച്ച ശേഷം ചീനച്ചട്ടിയിൽ ആവശ്യത്തിന് കരിംജീരകവും മൂന്ന് ബദാമും ഇട്ട് നല്ലപോലെ ചൂടാക്കണം. നല്ലപോലെ ചൂടായി കഴിഞ്ഞാൽ ഇവ തണുക്കാൻ വയ്ക്കുക. ശേഷം ഇവ മിക്സിയിൽ പൊടിച്ചെടുക്കാം ( വെള്ളം ചേർക്കരുത്).
എന്നിട്ട് ഒരു ഇരുമ്പ് ചീനച്ചട്ടിയിൽ നിങ്ങളുടെ മുടിയ്ക്ക് ആവശ്യമായ അത്ര കരിംജീരകപ്പൊടി എടുത്ത ശേഷം അതിലേയ്ക്ക് രണ്ട് ടീസ്പൂൺ നെല്ലിക്ക പൊടി ചേർക്കുക. അവ നല്ലപോലെ യോജിക്കാൻ പനിക്കൂർക്ക ഇലയുടെ ജ്യൂസ് ചേർക്കാം. തലയിൽ തേയ്ക്കാൻ പറ്റുന്ന രീതിയിൽ വേണം ജ്യൂസ് ചേർക്കാൻ. ഒരു രാത്രി മുഴുവൻ ഈ ഡെെ ചീനച്ചട്ടിയിൽ വച്ച ശേഷം രാവിലെ നരച്ച മുടിയിൽ ബ്രഷ് ഉപയോഗിച്ച് ഡെെ തേയ്ക്കുക. ഒരു മണിക്കൂർ കഴിഞ്ഞ് ഇത് പേരയില ജ്യൂസ് ഉപയോഗിച്ച് കഴുകി കളയാം (പേരയിലയിൽ കട്ടൻചായ ഒഴിച്ച് മിക്സിയിൽ അടിച്ചെടുക്കുക. ശേഷം അത് അരിച്ചെടുക്കാം).