
നീല ജീൻസും വെളുപ്പ് സ്ളീവ്ലെസ് ടോപ്പും ധരിച്ചുള്ള ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ച് ബോളിവുഡ് താരം കരിഷ്മ കപൂർ. ബോളിവുഡിലെ സൂപ്പർ സിസ്റ്റേഴ്സിലൊരാളായ കരിഷ്മ കപൂർ എന്നു എപ്പോഴും വേറിട്ട പാതയിലാണ്. ഒരുകാലത്ത് ബോളിവുഡ് ഭരിച്ചിരുന്ന പഴയകാല നായികമാരിൽ ഒരാൾ കൂടിയാണ് കരിഷ്മ. തൊണ്ണൂറുകളിൽ ഹിന്ദി സിനിമയിലെ ഒഴിവാക്കാൻ കഴിയാത്ത സാന്നിദ്ധ്യം എന്നും വിശേഷിപ്പിക്കാം. സിനിമയിൽ നിന്ന് അവധിയെടുത്തു കുടുംബജീവിതത്തിന്റെ തിരക്കുകളിൽ മുഴുകിയ താരം പിന്നീട് വെള്ളി വെളിച്ചത്തിലേക്ക് വന്നത് വിവാഹ മോചനത്തോടെയാണ്. 2018ൽ ആണ് 11 വർഷത്തെ ദാമ്പത്യം മതിയാക്കി കരിഷ്മ മുംബയിലേക്ക് മാറുന്നത്. മുംബയിലെ വീട്ടിൽ മക്കളായ സമൈറ, കിയാ രാജ്കപൂർ എന്നിവർക്കൊപ്പം സ്വസ്ഥ ജീവിതത്തിലാണ് കരിഷ്മ.ഇടയ്ക്ക് സമൂഹമാദ്ധ്യമങ്ങളിൽ സാന്നിദ്ധ്യം അറിയിക്കും.