f

പാലക്കാടുക്കാരൻ ഹുസൈൻ അറോണിയാണ് ബിജുക്കുട്ടനെ കള്ളനാക്കിയത്. ഹുസൈൻ അറോണിയുടെ മനസ്സിൽ വന്ന ആശയമായിരുന്നു, ബിജുക്കുട്ടനെ കള്ളനാക്കി ഒരു സിനിമ ചെയ്യണമെന്നത്. കള്ളന്മാരുടെ വീട് എന്ന് പേരിട്ടു തിരക്കഥ എഴുതി പൂർത്തിയാക്കി. ബിജുക്കുട്ടന് കഥ ഇഷ്ടമായപ്പോൾ അത് ഒരു നല്ല സിനിമയിലേക്കുള്ള തുടക്കമായി. കുട്ടികൾക്കൊപ്പം വീട്ടുകാർക്കും കണ്ട് ആസ്വദിക്കാവുന്ന ഒരു ഫിക്ഷൻ സ്റ്റോറിയാണ് കള്ളന്മാരുടെ വീട്. നസീർ സംക്രാന്തി, ഉല്ലാസ് പന്തളം , ബിനീഷ് ബാസ്‌റ്റ്യൻ, ശ്രീകുമാർ തുടങ്ങിയവർക്കൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. കെ .എച്ച് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹുസൈൻ അറോണി നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിപിന്ദ് വി രാജ് നിർവഹിക്കുന്നു. പി .ആർ. ഒ എ .എ എസ് ദിനേശ്.