
മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ ഗ്വനഹ്വാറ്റോ സംസ്ഥാനത്ത് ക്രിസ്മസ് ആഘോഷത്തിനിടെയുണ്ടായ വെടിവയ്പിൽ 12 മരണം. 11 പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം, ഞായറാഴ്ച പുലർച്ചെ സാൽവറ്റിയറ നഗരത്തിലായിരുന്നു സംഭവം. പരിപാടി നടന്ന സ്ഥലത്തേക്ക് അജ്ഞാത സംഘം ഇരച്ചുകയറി വെടിവയ്പ് നടത്തുകയായിരുന്നു. മരിച്ചവരെല്ലാം യുവാക്കളാണ്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. മെക്സിക്കോയിൽ ലഹരിസംഘങ്ങളുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ നടക്കുന്നയിടമാണ് ഗ്വനഹ്വാറ്റോ.