pic

വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ സുരക്ഷാ വാഹന വ്യൂഹത്തിന്റെ ഭാഗമായ എസ്.യു.വിയിലേക്ക് കാറിടിച്ചു കയറി. പ്രാദേശിക സമയം ഞായറാഴ്ച രാത്രി 8.09ന് ഡെലവെയറിലെ തിരഞ്ഞെടുപ്പ് പ്രചാരണ ആസ്ഥാനത്തെ പരിപാടിക്ക് ശേഷം തന്റെ കാറിലേക്ക് കയറാനായി ബൈഡൻ ഒരുങ്ങവേയായിരുന്നു സംഭവം. ബൈഡന്റെയടുത്ത് നിന്ന് 130 അടി അകലെ പാർക്ക് ചെയ്തിരുന്ന എസ്.യു.വിയിലേക്കാണ് കാർ ഇടിച്ചത്. ബൈഡനെ ഉടൻ പ്രത്യേക സുരക്ഷ വാഹനത്തിലേക്ക് മാറ്റി. അപകടം സൃഷ്ടിച്ച കാർ ഡ്രൈവറെ പൊലീസ് കസ്​റ്റഡിയിലെടുത്തു.