
ദുബായ്: യുഎഇയിൽ വിദ്യാർത്ഥികൾക്കുള്ള സ്വകാര്യ ട്യൂഷൻ നിയമവിധേയമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലല്ലാതെ പഠിപ്പിക്കുന്നതിന് പെർമിറ്റ് നിർബന്ധമാക്കിയതായും അധികൃതർ അറിയിച്ചു. രജിസ്ട്രേഷനുള്ള അദ്ധ്യാപകർ, ജോലിയുള്ളവർ, തൊഴിലില്ലാത്ത വ്യക്തികൾ, 15 മുതൽ 18 വരെ പ്രായമുള്ള വിദ്യാർത്ഥികൾ, യൂണിവേഴ്‌സിറ്റികളിൽ പഠിക്കുന്നവർ തുടങ്ങിയവർക്ക് പെർമിറ്റിനായി അപേക്ഷിക്കാം. അപേക്ഷകർക്ക് രണ്ട് വർഷത്തേക്കുള്ള പെർമിറ്റ് സൗജന്യമാണ്. പെർമിറ്റില്ലാതെ ട്യൂഷനെടുക്കുന്നവരിൽ നിന്ന് പിഴ ഈടാക്കുന്നതാണ്.
നേരത്തേ യുഎഇയിൽ സ്വകാര്യ ട്യൂഷനുകൾ നിരോധിച്ചിരുന്നു. മിനിസ്ട്രി ഒഫ് ഹ്യൂമൻ റിസോഴ്‌സ് ആൻഡ് എമിറേറ്റൈസേഷനും വിദ്യാഭ്യാസ മന്ത്രാലയവും ചേർന്നാണ് നിലവിലെ തീരുമാനം എടുത്തിരിക്കുന്നത്. അനധികൃതമായി നടത്തുന്ന പ്രൈവറ്റ് ട്യൂഷനുകൾ ഒഴിവാക്കാനാണ് പെർമിറ്റ് ഏർപ്പെടുത്തിയത്.
എങ്ങനെ അപേക്ഷിക്കാം?
യോഗ്യരായ അപേക്ഷകർക്ക് മിനിസ്ട്രി ഒഫ് ഹ്യൂമൻ റിസോഴ്‌സ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) എന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ ഓൺലൈനായി അപേക്ഷിക്കാം. വെബ്‌സൈറ്റിൽ, അപേക്ഷകർ 'സർവീസസ്' ടാബിന് കീഴിൽ 'പ്രൈവറ്റ് ടീച്ചർ വർക്ക് പെർമിറ്റ്' എന്ന് കാണാം. ഇതിലാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.
കാലയളവ്
യോഗ്യരാണെന്ന് കണ്ടെത്തിയാൽ രണ്ട് വർഷത്തെ പെർമിറ്റ് സൗജന്യമാണ്. പെർമിറ്റ് അംഗീകരിച്ചവർ ‘പെരുമാറ്റച്ചട്ടം’ രേഖ ഒപ്പിടണം. മിനിസ്ട്രി ഒഫ് ഹ്യൂമൻ റിസോർസ് ആൻഡ് എമിറേറ്റൈസേഷന്റെ അനുമതിയില്ലാതെ ട്യൂഷൻ എടുക്കുന്നവരിൽ നിന്ന് കനത്ത പിഴ ഈടാക്കും. പിഴ തുക എത്രയാണെന്ന കാര്യം അധികൃതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ഓൺലൈൻ ട്യൂഷൻ
യുഎഇ റെസിഡൻസി വിസ ഉള്ളവർക്ക് സ്വന്തം രാജ്യത്തിരുന്നും ട്യൂഷനെടുക്കാവുന്നതാണ്. ഓൺലൈൻ ട്യൂഷൻ എടുക്കുന്നവർക്കും ഈ പെർമിറ്റ് മതിയാകും. ഒരാൾക്ക് എത്ര കുട്ടികളെ പഠിപ്പിക്കാം എന്ന കാര്യത്തിലും നിബന്ധനകളില്ല. അപേക്ഷിച്ച് അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളിൽ പെർമിറ്റ് കിട്ടും. അപേക്ഷ നിരസിക്കുന്നവർക്ക് ആറ് മാസത്തിന് ശേഷം വീണ്ടും അപേക്ഷിക്കാവുന്നതാണ്.
അപേക്ഷിക്കാൻ വേണ്ട രേഖകൾ