
ബിജുമേനോൻ, ഷൈൻ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റിയാസ് ഷെരീഫ് സംവിധാനം ചെയ്യുന്ന തുണ്ട് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. പൊലീസ് കഥ പറയുന്ന ചിത്രത്തിൽ അഭിരാം രാധാകൃഷ്ണൻ, ഉണ്ണിമായ പ്രസാദ്, സജിൻ ചെറുകയിൽ, ഗോകുലൻ, ഷാജു ശ്രീധർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. സംവിധായകൻ റിയാസ് ഷെരീഫിനൊപ്പം കണ്ണപ്പൻ കൂടി ചേർന്നാണ് തിരക്കഥയും സംഭാഷണവും. ഛായാഗ്രഹണം ജിംഷി ഖാലിദ്. സംഗീതം: ഗോപിസുന്ദർ. ആഷിഖ് ഉസ്‌മാൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്‌മാൻ നിർമ്മിക്കുന്ന ചിത്രം ഫെബ്രുവരി 16ന് റിലീസ് ചെയ്യും.