uae

ദുബായ്: ഗൾഫ് നാടുകളിൽ ജോലിക്ക് പോകുന്നതും അവിടെ സെറ്റിൽ ആകുന്നതും പണ്ടുകാലം മുതൽക്കുതന്നെ ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ സ്ഥിരമായി നടക്കുന്ന ഒന്നാണ്. ഗൾഫിൽ പോയി ജീവിതം രക്ഷപ്പെടുത്തണം എന്ന് ചിന്തിക്കുന്നവർ ഇന്നും നമ്മുടെ നാട്ടിൽ ഏറെയുണ്ട്. എന്നാൽ ഇതിനൊപ്പം തന്നെ ഗൾഫിലെ ജോലി വാഗ്ദാനത്തിൽ പറ്റിക്കപ്പെടുന്നവരും ഏറെയാണ്. അതിനാൽ തന്നെ യു എ ഇയിലെ ജോബ് മാർക്കറ്റിനെക്കുറിച്ചും അതിന്റെ മാറിമറിയുന്ന ട്രെൻഡുകളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്.

അടുത്ത കാലത്തായി യുഎഇയിൽ ഏത് ജോലികൾക്കാണ് ഡിമാൻഡ് ഉള്ളതെന്നും മികച്ച ശമ്പളം ഉള്ളതെന്നും കൃത്യമായി മനസിലാക്കിയിട്ട് വേണം ഇവിടേയ്ക്ക് ജോലിക്കായി അപേക്ഷ നൽകേണ്ടതും വിമാനം കയറേണ്ടതും. വരുംവർഷങ്ങളിലെ തൊഴിൽ സാദ്ധ്യതകളെക്കുറിച്ചും ഗൾഫ് സ്വപ്‌നം കാണുന്നവർ അറിഞ്ഞിരിക്കേണ്ടതുണ്ട്.

ഏറ്റവും ഉയ‌ർന്ന ശബളം കിട്ടുന്ന ജോലികളും മാസവരുമാനവും ക്രമമനുസരിച്ച് മനസിലാക്കാം: