
ദുബായ്: 2024 ഐപിഎൽ താരലേലത്തിൽ ചരിത്രം കുറിച്ച് ഓസ്ട്രേലിയൻ താരം മിച്ചൽ സ്റ്റാർക്ക്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി മാറിയിരിക്കുകയാണ് സ്റ്റാർക്ക്. 24.75 കോടി രൂപയ്ക്കാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്റ്റാർക്കിനെ സ്വന്തമാക്കിയത്. രണ്ടാമത്തെ വിലയേറിയ താരം ഓസീസ് ക്യാപ്ടൻ പാറ്റ് കമ്മിൻസാണ്. 20.50 കോടി രൂപയ്ക്കാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് കമ്മിൻസിനെ സ്വന്തമാക്കിയത്.
ചരിത്രത്തിൽ ആദ്യമായി ഐപിഎൽ താരലേലം ഇത്തവണ ഇന്ത്യയ്ക്ക് പുറത്താണ് നടക്കുന്നത്. ദുബായിലെ കൊക്കക്കോള അറീനയിലാണ് ലേലം നടക്കുന്നത്. ഐപിഎല്ലിലെ പത്ത് ടീമുകളുടെ പ്രതിനിധികളും ലേലത്തിനായി എത്തിയിട്ടുണ്ട്.
കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ ആറ് വിക്കറ്റിന് വീഴ്‌ത്തി കമ്മിൻസിന്റെ നേതൃത്വത്തിൽ ഓസ്ട്രേലിയ ലോകകപ്പ് ഉയർത്തിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത് 240 റൺസിന് ആൾ ഓട്ടായ ഇന്ത്യക്കെതിരെ 43 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 241 റൺസ് നേടിയാണ് ഓസീസ് ആറാം കിരീടമുയർത്തിയത്. ഇതോടെയാണ് കമ്മിൻസിന് മൂല്യമേറിയത്.
ഓസ്ട്രേലിയൻ ഓപ്പണർ ട്രാവിസ് ഹെഡിനെയും സൺ റൈസേഴ്‌സ് സ്വന്തമാക്കി. ഹെഡിനെ 6.80 കോടി രൂപയ്ക്കാണ് സൺറൈസേഴ്‌സ് ക്യാംപിലെത്തിച്ചത്. 120 ബാളിൽ 137 റൺസ് നേടിയ ട്രാവിസ് ഹെഡിന്റെ ഇന്നിംഗ്സാണ് ഓസ്ട്രേലിയയ്ക്ക് വിജയം സമ്മാനിച്ചത്. ഓസ്ട്രേലിയയെ വിജയവഴിയിൽ എത്തിച്ചശേഷമായിരുന്നു ട്രാവിസ് ഹെഡ് പുറത്തായത്.
THE BIGGEST IPL BID EVER 😱
— IndianPremierLeague (@IPL) December 19, 2023
HISTORY CREATED here at the #IPLAuction
Australia's World Cup winning captain Pat Cummins is SOLD to @SunRisers for a HISTORIC INR 20.5 Crore 💰💰💰💰#IPL pic.twitter.com/bpHJjfKwED
Started off with a base price of INR 2 Crore and SOLD to @SunRisers 🧡 for INR 6.8 Crore 💰#SRH fans, what do you make of this purchase❓#IPLAuction | #IPL pic.twitter.com/yskMiiGotb
— IndianPremierLeague (@IPL) December 19, 2023
ഐപിഎൽ ടീമുകളിലെത്തിയ മറ്റ് താരങ്ങൾ:
കെ എസ് ഭരത്- കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (50 ലക്ഷം)
ട്രിസ്റ്റൻ സ്റ്റബ്‌സ്- ഡൽഹി ക്യാപിറ്റൽസ് (50 ലക്ഷം)
രചിൻ രവീന്ദ്ര - ചെന്നൈ സൂപ്പർ കിംഗ്‌സ് (1.80 കോടി)
ഷാർദുൽ ഠാക്കൂർ- ചെന്നൈ സൂപ്പർ കിംഗ്‌സ് (നാല് കോടി)
ജെറാൾഡ് കോട്‌സീ - മുംബയ് ഇന്ത്യൻസ് ( അഞ്ച് കോടി)