
ചെങ്ങന്നൂർ: എം.സി റോഡിൽ കല്ലിശേരിയിൽ കെ.എസ്.ആർ.ടി.സിയുടെ സൂപ്പർഫാസ്റ്റൂം ഫാസ്റ്റ് പാസഞ്ചറും കൂട്ടിയിടിച്ച് 46 പേർക്ക് പരിക്ക്. പരിക്കേറ്രവരിൽ 3 ശബരിമല തീർത്ഥാടകരുമുണ്ട്. പരിക്കേറ്റവരെ കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് എതിർദിശയിൽ വന്ന കോട്ടയം - പിറവം ഫാസ്റ്റ് പാസഞ്ചർ ബസും തിരുവനന്തപുരത്തിനുള്ള സൂപ്പർഫാസ്റ്റ് ബസും തമ്മിൽ കല്ലിശേരി ഉമയാറ്റുകര സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിക്കു മുന്നിലാണ് കൂട്ടിയിടിച്ചത്. പിറവം ബസ് മറ്റൊരു വാഹനത്തെ ഓവർ ടേക്ക് ചെയ്യുന്നതിനിടയിലാണ് അപകടം ഉണ്ടായത്. ഓടിക്കൂടിയ നാട്ടുകാരും കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാരും ചെങ്ങന്നൂർ പൊലീസും ഫയർഫോഴ്സും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. ഇടിയുടെ ആഘാതത്തിൽ രണ്ടു ബസ് ഡ്രൈവർ മാരും ബസിന്റെ സ്റ്റീയറിംഗിനിടയിൽ ഞെരിഞ്ഞമർന്നു. വളരെ ബുദ്ധിമുട്ടിയാണ് രക്ഷാപ്രവർത്തകർ ഇവരെ പുറത്തെടുത്തത്. ബസിന്റെ ഗ്ളാസ് കണ്ണിൽ തറച്ചുകയറിയ യാത്രക്കാരുമുണ്ട്. അപകടത്തെ തുടർന്ന് ഏറെ നേരം എം.സി റോഡിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ക്രെയിൻ ഉപയോഗിച്ചാണ് ബസുകൾ മാറ്റിയത്. ഡ്രൈവർമാരായ പി.ബിനോയി , കെ.എം രവി, കണ്ടക്ടർമാരായ ഗിരീഷ് എൻ, റജി കുമാർ യാത്രക്കാരായ വിനു (32), അനീഷ് ഫിലിപ്പ് (36), ശ്രുതി ശശി (24), കോമളം (59), സുധാകരൻ (39 ), ശാന്തമ്മ (69), മേതാഭായി (28), റൂമിനി (70), ഗിരീഷ് കുമാർ (47), ജിനേഷ് (42), ആൽബർട്ട് സൈമൺ (26), ബിന്ദു.കെ(46), അനി. കെ 47 ), രാധ (68), ആതിര (32), ജയകുമാർ ( 34 ), ശ്രീദേവ് (8), ശ്രീനന്ദ (2), പ്രിയ (51), സോമദാസ് (28), പ്രസന്നകുമാരി (62), ഷാജി (58), ഹൃദ്യ (22), ഭവിത (35), ദാമോദരൻ (55), വിനു (37), ബിനോയി (47), ദേവൻ (40), അനന്ദു (22), അനൂപ് (35), അബ്ദുൾ സമത് (50), നാരായണൻ ഭട്ടതിരി (68), അബിൻ ( 27 ), മൻസൂർ (56), അനു കെ ജോബ് (53), സനീഷ് (36), റജികുമാർ (48), ബിന്ദു.വി (47), രത്നവല്ലി (71), ബിജു പി.റ്റി (47), ധനേഷ് രാജ് (35), മെറിൻ (30), നിഖിൽ, മുഹമ്മദ് (28) എന്നിവർക്കാണ് പരിക്കേറ്റത്.