കൊല്ലം: സ്കൂട്ടറിൽ കഞ്ചാവ് കടത്തിയ യുവാക്കളെ രണ്ടിടങ്ങളിൽ നിന്നായി എക്സൈസ് പിടി​കൂടി​. ശക്തികുളങ്ങര വഴികാവ് ഐശ്വര്യ നഗർ 612 ശ്രീവിലാസം വീട്ടിൽ ശരത്ത് (25), മുണ്ടയ്ക്കൽ പോളയത്തോട് പുതുവൽ പുത്തൻ വീട്ടിൽ നിഥിൻ സ്റ്റാൻലി (30) മുണ്ടക്കൽ ചായകട മുക്ക് കുഴിയാനത്ത് വീട്ടിൽ പ്രജിത്ത് (35) എന്നിവരാണ് എക്‌സൈസ് ഇൻസ്‌പെക്ടർ ടി.രാജുവിന്റെയും സംഘത്തിന്റെയും പിടിയിലായത്.

കൊല്ലം- കരുനാഗപ്പള്ളി ദേശീയപാതയിൽ ശക്തികുളങ്ങര സെന്റ് ബ്രിട്ടോ പള്ളി കുരിശ്ശടിക്ക് സമീപത്താണ് ശരത് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 90 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. മുണ്ടയ്ക്കൽ ചായക്കട മുക്ക്- മാടൻ നട റോഡിൽ ചായക്കട മുക്കിൽ നിന്നാണ് നിഥിൻ സ്റ്റാൻലി, പ്രജിത്ത് എന്നിവരെ പിടികൂടിയത്. ഇവരുടെ കയ്യിൽ നിന്നു 250 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പ്രതികൾക്കെതിരെ എൻ.ഡി.പി.എസ് കേസ് രജിസ്റ്റർ ചെയ്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) വിനോദ് ശിവറാം, പ്രിവന്റീവ് ഒഫീസർമാരായ വിനയകുമാർ, സജീവ്,ജ്യോതി സി.ഇ.ഒമാരായ ജോജോ, അനീഷ്, ശ്യാംകുമാർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.