rishabh

ന്യൂഡൽഹി : കാറപകടത്തിൽ സംഭവിച്ച പരിക്കിൽ നിന്ന് ഏറെക്കുറെ മുക്തനായിക്കഴിഞ്ഞെന്നും അടുത്ത സീസൺ ഐ.പി.എല്ലിൽ കളിക്കാമെന്ന പ്രതീക്ഷയിലാണ് താനെന്നും ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത്. തന്റെ ടീമായ ഡൽഹി ക്യാപ്പിറ്റൽസിന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് പന്ത് ശുഭപ്രതീക്ഷ പങ്കുവച്ചത്. 26കാരനായ പന്തിന് കാറപകടവും ശസ്ത്രക്രിയകളും കാരണം കഴിഞ്ഞ സീസൺ മുഴുവൻ നഷ്ടമായിരുന്നു. ബംഗ്ളുരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാഡമിയിൽ റിഹാബിലിറ്റേഷനിലാണ് പന്ത് ഇപ്പോൾ.