ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി മിച്ചൽ സ്റ്റാർക്ക്

24.75 കോടിക്ക് സ്റ്റാർക്കിനെ സ്വന്തമാക്കിയത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

ദുബായ് : ഇന്ത്യൻ പ്രിമിയർ ലീഗ് ക്രിക്കറ്റിന്റെ താരലേല ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക്. ഇന്നലെ ദുബായ്‌യിൽ നടന്ന താരലേലത്തിൽ 24.75 കോടി രൂപയ്ക്കാണ് സ്റ്റാർക്കിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്. രണ്ടാമതെത്തിയത് ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസാണ്. 20.5 കോടിക്ക് ഹൈദരാബാദ് സൺറൈസേഴ്സാണ് കമ്മിൻസിനെ സ്വന്തമാക്കിയത്.

14 കോടി ഡാരിൽ മിച്ചൽ(ചെന്നൈ സൂപ്പർ കിംഗ്സ് ,ന്യൂസിലൻഡ്)

11.5 കോടി അൽസാരി ജോസഫ് (ആർ.സി.ബി,വെസ്റ്റ് ഇൻഡീസ് ബൗളർ)

7.4 കോടി റോവ്മാൻ പവൽ ( രാജസ്ഥാൻ റോയൽസ് ,വെസ്റ്റ് ഇൻഡീസ് ബാറ്റർ)

ഏറ്റവും കൂടുതൽ വില ലഭിച്ച ഇന്ത്യൻ താരം

11.75 കോടി ഹർഷൽ പട്ടേൽ(പഞ്ചാബ് കിംഗ്സ് ഇലവൻ)

ഇന്ത്യൻ യുവ കോടിപതികൾ

സമീർ റിസ്‌വി - 8.4 കോടി- ചെന്നൈ സൂപ്പർ കിംഗ്സ്

ഷാറൂഖ് ഖാൻ - 7.4 കോടി - ഗുജറാത്ത് ടൈറ്റാൻസ്

കുമാർ കുശാഗ്ര - 7.2കോടി- ഡൽഹി ക്യാപ്പിറ്റൽസ്

ശിവം മാവി -6.4 കോടി - ലക്നൗ സൂപ്പർ ജയന്റ്സ്

ശുഭം ദുബെ - 5.8 കോടി -രാജസ്ഥാൻ റോയൽസ്