lifeline

നടി മഞ്ജു വാര്യർ ഉദ്ഘാടനംചെയ്യും

പത്തനംതിട്ട: അടൂർ ലൈഫ് ലൈൻ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി ഹൃദയാരോഗ്യ സംരക്ഷണ രംഗത്തേക്കും പ്രവേശിക്കുന്നു. ‘നാടിനു നല്ല ഹൃദയം’ എന്ന ലക്ഷ്യവുമായി ആരംഭിക്കുന്ന ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് 23ന് വൈകിട്ട് നാലിന് നടി മഞ്ജു വാര്യർ ലൈഫ് ലൈൻ ക്യാമ്പസിൽ ഉദ്ഘാടനംചെയ്യും.ലൈഫ് ലൈൻ ആശുപത്രി സ്ഥാപകനും ചെയർമാനും പ്രമുഖ ഗൈനക്കോളജിസ്റ്റുമായ ഡോ.എസ്.പാപ്പച്ചന്റെ സ്വപ്ന പദ്ധതിയാണ് യാഥാർത്ഥ്യമാകുന്നത്. അത്യാധുനിക സാങ്കേതിക വിദ്യകളും മികച്ച സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. .ഡോ. എസ്. പാപ്പച്ചൻ, കാർഡിയോളജി വിഭാഗം തലവൻ ഡോ. ഇസെഡ്. സാജൻ അഹമ്മദ്, കാർഡിയാക് സർജറി വിഭാഗം തലവൻ ഡോ. എസ്.രാജഗോപാൽ, ലൈഫ് ലൈൻ സി.ഇ.ഒ ഡോ. ജോർജ് ചാക്കച്ചേരി, സീനിയർ അഡ്മിനിസ്ട്രറ്റർ വി. വിജയകുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രത്യേകതകൾ: ജില്ലയിൽ പ്രവർത്തനക്ഷമമായ രണ്ട് കാത്ത് ലാബുകളുള്ള ഏക ആരോഗ്യകേന്ദ്രം.. ഹൃദയാഘാതം നേരിടാൻ 24 മണിക്കൂറൂം പ്രവർത്തനസജ്ജമായ എമർജൻസി,പ്രൈമറി ആൻജിയോപ്ലാസ്റ്റി സൗകര്യം. ഏറ്റവും ആധുനികമായ ലേസർ ആൻജിയോ പ്ലാസ്റ്റി സംവിധാനം സംസ്ഥാനത്ത് രണ്ടാമത്തേതാണ്. സംസ്ഥാനത്തെ രണ്ടാമത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനത്തിൽ പ്രവർത്തിക്കുന്ന കൊറോണറി ഒപ്റ്റിക്കൽ കോഹറൻസ് ടോമോഗ്രഫി സൗകര്യം. ഹൈ ഡെഫനിഷൻ ഇൻട്രാ വാസ്കുലർ അൾട്രാസൗണ്ട്, രക്തം കട്ടപിടിക്കുന്നത് വലിച്ചു കളയാനുള്ള പെനംബ്ര ഉപകരണം, ജീവൻ രക്ഷിക്കാൻ ഏമർജൻസി ഓട്ടമാറ്റിക് സി.പി.ആർ മെഷീൻ, 3ഡി, 4ഡി ശേഷിയുള്ള മൂന്ന് എക്കോ കാർഡിയോഗ്രാഫി മെഷീനുകൾ, മൂന്ന് ടെസ്ല കാർഡിയാക് എം.ആർ.ഐ, 128 സ്ലൈസ് കാർഡിയാക് സി.ടി കൊറോണറി ആൻജിയോഗ്രാഫി സൗകര്യം, പ്രിവന്റീവ് കാർഡിയോളജി, കാർഡിയോ-ഒബ്സ്റ്റട്രിക്സ്, കാർഡിയോ-ഓങ്കോളജി കെയർ.

ഹൃദയ ശസ്ത്രക്രിയ വിഭാഗം പ്രത്യേകതകൾ: രണ്ട് ഹൃദ്രോഗ ഓപ്പറേഷൻ തീയറ്റർ സമുച്ചയമുള്ള ആശുപത്രി, ബൈപാസ് സർജറി, ഓഫ് പമ്പ് സർജറി. കീഹോൾ ശസ്ത്രക്രിയ സൗകര്യം, വാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ, രക്തക്കുഴലുകൾ/ തൊറാസിക്/ശ്വാസകോശ ശസ്ത്രക്രിയകൾ. 300 കിടക്കകൾ.