
ന്യൂഡൽഹി: രാവിലെ 11ന് സമ്മേളിച്ച ലോക്‌സഭ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനെ തുടർന്ന് 12 മണിവരെ നിർത്തിവച്ച് പിരിഞ്ഞു. പ്ളക്കാർഡിനൊപ്പം പ്രധാനമന്ത്രിയുടെ മോർഫ് ചെയ്‌ത ചിത്രം പ്രദർശിപ്പിച്ചതും ട്രഷറി ബെഞ്ചിനെ പ്രകോപിപ്പിച്ചു.
12.30ന് വീണ്ടും ചേർന്നപ്പോഴാണ് 49 പേരെ സസ്‌പെൻഡ് ചെയ്‌തത്. തുടർന്ന് പിരിഞ്ഞ സഭ രണ്ടുമണിക്ക് ചേർന്നപ്പോൾ മന്ത്രി അമിത് എത്തി എത്തി മൂന്ന് നീതിന്യായ ബില്ലുകളിൽ ചർച്ച തുടങ്ങി. ആ സമയം ശിരോമണി അകാലിദളിന്റെ(മാൻ) സർദാർ സിമ്രൻജിത് സിംഗ് മാത്രമായിരുന്നു 'ഇന്ത്യാ' പ്രതിപക്ഷ നിരയിൽ.
മുഹമ്മദ് ഫൈസൽ (എൻ.സി.പി), ഫാറൂഖ് അബ്ദുള്ള(നാഷണൽ കോൺഫറൻസ്), കാർത്തി ചിദംബരം(കോൺഗ്രസ്), സുപ്രിയ സുലെ(എൻ.സി.പി), ഡിംപിൾ യാദവ്(സമാജ്‌വാദി പാർട്ടി) തുടങ്ങിയവരും ഇന്നലെ സസ്പെൻനിലായി.
ലോക്‌സഭ:
ഇന്ത്യാ മുന്നണി എം.പിമാർ: 134
അവശേഷിക്കുന്നവർ: 39 (സോണിയ അടക്കം കോൺഗ്രസ് എം.പിമാർ 11)
കേരളത്തിൽ നിന്ന് അവശേഷിക്കുന്നത്: രാഹുൽ ഗാന്ധി, ശസ്‌ത്രക്രിയയ്‌ക്ക് ശേഷം വിശ്രമത്തിലുള്ള എം.കെ. രാഘവൻ(കോൺഗ്രസ്), തോമസ് ചാഴികാടൻ(കേരളാ കോൺഗ്രസ്). സി.പി.എമ്മിന്റെ ആരിഫ് നവകേരള യാത്രയിൽ
ബി.ജെ.പി അനുകൂല പ്രതിപക്ഷം: വൈ.എസ്.ആർ. കോൺഗ്രസ് (22), ബി.ജെ.ഡി (12)
നിലപാടില്ലാത്തവർ: ബി.എസ്.പി (8, ഒരംഗത്തെ പുറത്താക്കി), എ.ഐ.എം.ഐ.എം(2)
ബി.ജെ.പി അനുകൂല സ്വതന്ത്രർ: സുമലത (മാണ്ഡ്യ), നവനീത് റാവി (അമരാവതി)
രാജ്യസഭ
ഇന്ത്യാ മുന്നണി അംഗങ്ങൾ: 94
അവശേഷിക്കുന്നവർ: 48(കേരളത്തിൽ നിന്ന് എളമരം കരീം, പി.വി. അബ്‌ദുൾ വഹാബ്)
പ്രതിപക്ഷ എം.പിമാരെ പുറത്താക്കിയതോടെ ലോക്‌സഭയിൽ ഇനി നടക്കുക അദാനി ഓഹരി പങ്കാളികളുടെ വാർഷിക യോഗം
മഹുവ മൊയ്‌ത്ര (അയോഗ്യയായ എം.പി)