s

ബ്യൂണസ് ഐറിസ്: അർജന്റീനയിലെ ജോർഗ് ന്യൂബറി വിമാനത്താവളത്തിൽ നിറുത്തിയിട്ടിരുന്ന വിമാനം ശക്തമായ കാറ്റിനെത്തുടർന്ന് തെന്നിമാറി. ഇതിന്റെ വീഡിയോ സാമൂഹ്യമാദ്ധ്യമങ്ങളിൽ വെെറലായി. കിഴക്കൻ അർജന്റീനയിലെ ബ്യൂണസ് ഐറിസിനുസമീപമാണ് ജോർഗ് ന്യൂബറി വിമാനത്താവളം. വിമാനത്തിലേക്ക് ആളുകൾക്ക് കയറാനായി വച്ചിരുന്ന കോണിപ്പടിയും സമീപമുണ്ടായിരുന്ന ല​ഗേജ് കാരിയറിനേയും വിമാനം ഇടിച്ചുതെറിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. അതേസമയം, ശക്തമായ കാറ്റിൽ കനത്ത നാശനഷ്ടമാണ് രാജ്യതലസ്ഥാനത്തുണ്ടായിരിക്കുന്നത്. ദുരന്തത്തിൽ 14 പേർക്ക് ജീവൻ നഷ്ടമാവുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.