
തിങ്കളാഴ്ച അർദ്ധരാത്രി രാജ്യത്തിന്റെ രണ്ട് വടക്കുപടിഞ്ഞാറൻ പ്രവിശ്യകളിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ചൈനയിൽ നൂറിലധികം പേർ കൊല്ലപ്പെട്ടതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗാൻസു പ്രവിശ്യയിൽ 100ൽ അധികം പേർ കൊല്ലപ്പെടുകയും 400ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും അയൽരാജ്യമായ ക്വിൻഹായ് പ്രവിശ്യയിൽ 11 പേർ കൊല്ലപ്പെട്ടതായും പ്രാദേശിക അധികാരികൾ അറിയിച്ചു.