career

2024ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലഭ്യമാവുന്ന തൊഴിലവസരങ്ങൾ ഏതൊക്കെയാണ് എന്നതിന്റെ റിപ്പോർട്ട് പുറത്തുവിട്ടു. വരുന്ന വർഷത്തിൽ നിരവധി തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നാണ് ടാഗ്‌ഡ് ഇന്ത്യ ഡീകോഡിംഗ് ജോബ്‌സിന്റെ റിപ്പോർട്ടിലുള്ളത്. ഇതനുസരിച്ച് കോർപ്പറേറ്റ് സ്ഥാപനങ്ങളിലാണ് കൂടുതൽ അവസരങ്ങൾ ഒരുങ്ങുന്നത്.

വ്യവസായ മേഖലയിലെ 200ലധികം ബിസിനസ് പ്രമുഖരിൽ നിന്നുള്ള സ്ഥിതിവിവര കണക്കുകളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഇന്ത്യയിലെ ഏറ്റവും പുതിയ നിയമന സാദ്ധ്യതകൾ, വെല്ലുവിളികൾ, ഉദ്യോഗാർത്ഥികൾ അറിഞ്ഞിരിക്കേണ്ട മറ്റ് പ്രധാന കാര്യങ്ങൾ എന്നിവയെ കുറിച്ചും വിശദീകരിച്ചിട്ടുണ്ട്.

നിർമ്മാണം, വാഹന നിർമ്മാണം, ബാങ്കിംഗ്, ഇൻഷ്വറൻസ് തുടങ്ങിയ മേഖലകളിലാണ് വരും വർഷം ഏറ്റവും കൂടുതൽ ജോലി സാദ്ധ്യതയുള്ളത്. 25 ശതമാനത്തോളം ഒഴിവുകളുള്ള നിർമ്മാണ മേഖലയാണ് ഇതിൽ മുന്നിൽ നിൽക്കുന്നത്. 20 ശതമാനം പുതിയ അവസരങ്ങളുമായി വാഹന നിർമ്മാണ മേഖലയാണ് രണ്ടാമത്. ഇത് കൂടാതെ ഓൺലൈൻ ബിസിനസുകൾ, ഗ്ലോബൽ ഇൻ-ഹൗസ് സെന്ററുകൾ (ജിഐസി) എന്നീ മേഖലകളിലും നിയമനങ്ങളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകും. മഹാരാഷ്ട്ര, കർണാടക, ഡൽഹി, തെലങ്കാന, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ ഒരുങ്ങുന്നത്.