viswasam

ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് അവരുടെ പേര്. ചില പേരുകൾ ഭാഗ്യം കൊണ്ടുവരും എന്നും വിശ്വാസമുണ്ട്. അതിനാലാണ് നടീ നടന്മാർ ഉൾപ്പെടെ പല പ്രമുഖരും പേരുകൾക്ക് മാറ്റം വരുത്തുന്നത്. ചില പേരുകളുള്ള വ്യക്തികൾ ജനനം മുതൽ ഭാഗ്യശാലികളാകുന്നു. ഇവർ സമൂഹത്തിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കുന്നവരുമാകുന്നു. ഇവരുടെ ഭാഗ്യം കുടുംബാംഗങ്ങൾക്കും ലഭിക്കുന്നതാണ്. ഈ പേരുകൾ ഏതൊക്കെയാണെന്ന് അറിയാം.

സി (C)

സി എന്ന അക്ഷരത്തിൽ പേര് തുടങ്ങുന്നവർ ജന്മനാ ഭാഗ്യം ഉള്ളവരാണ്. കുടുംബ സ്നേഹികളായിരിക്കും ഇവർ. കുടുംബത്തിന് വേണ്ടി എന്ത് ത്യാഗവും ഇവർ സഹിക്കും. സ്വന്തം കാലിൽ നിൽക്കാൻ ആഗ്രഹിക്കുന്ന ഇവർ മറ്റുള്ളവരുടെ കീഴിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നില്ല. ബിസിനസ് ചെയ്യാനാവും ഇവർക്ക് കൂടുതൽ താൽപ്പര്യം.

എച്ച് (H)

എച്ച് എന്ന അക്ഷരത്തിൽ പേര് തുടങ്ങുന്നവരുടെ ജീവിതത്തിൽ വലിയ ഭാഗ്യങ്ങൾ ഉണ്ടാകും. വ്യത്യസ്തമായ ആശയങ്ങൾ ഇവരുടെ മനസിൽ ഉണ്ടാകും. ജീവിതത്തിൽ ഉയർച്ചയും പ്രശസ്തിയും ഇവരെ തേടിയെത്തും. മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി ചിന്തിക്കുന്ന ഇവരുടെ പങ്കാളികൾക്കും ഭാഗ്യം പകർന്ന് നൽകും.

എം (M)

എം എന്ന അക്ഷരം പേരിൽ എവിടെയെങ്കിലും ഉണ്ടെങ്കിൽ അവർ ജീവിതത്തിൽ വലിയ വിജയങ്ങൾ നേടിയെടുക്കും. ബുദ്ധിശക്തി വളരെ കൂടുതലായ ഇവർ എല്ലാ കാര്യത്തെയും വളരെ വ്യക്തമായി മനസിലാക്കും. സാഹസികമായ കാര്യങ്ങളോട് താൽപ്പര്യം കൂടുതലായിരിക്കും. സ്നേഹിച്ചാൽ എന്തും നൽകുന്ന ഇവർ ഹൃദയം കൊണ്ട് തീരുമാനമെടുക്കുന്നവരായിരിക്കും.

എസ് (S)

എസ് എന്ന അക്ഷരത്തിൽ പേര് തുടങ്ങുന്നവർ സ്വന്തമായി ബിസിനസ് ഉള്ളവരോ തുടങ്ങാൻ ആഗ്രഹിക്കുന്നവരോ ആയിരിക്കും. മറ്റുള്ളവരുടെ കീഴിൽ ജോലി ചെയ്യാൻ ആഗ്രഹിക്കാത്ത ഇവർ നല്ല ബുദ്ധിശക്തിയുള്ളവരായിരിക്കും. പെട്ടെന്ന് ലക്ഷ്യത്തിലെത്താൻ ആഗ്രഹിക്കുന്ന ഇവർക്ക് തിടുക്കം അൽപ്പം കൂടുതലായിരിക്കും. സ്വന്തം തീരുമാനങ്ങൾക്ക് വില കൊടുക്കുന്ന ഇവർ ആഗ്രഹിക്കുന്നതെല്ലാം നേടിയെടുക്കും.