
ഇടുക്കി: മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തി. ഇടുക്കി മൂലമറ്റം ചേറാടിയിലാണ് സംഭവം. പീലിയാനിക്കൽ കുമാരൻ (70), ഭാര്യ തങ്കമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൻ അജേഷ് ആണ് കൊലപാതകത്തിന് പിന്നിൽ. ഇയാൾക്കായുള്ള തെരച്ചിലിലാണ് പൊലീസ്.
വെട്ടേറ്റയുടൻ തന്നെ കുമാരൻ മരണപ്പെട്ടിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന തങ്കമ്മയെ തൊടുപുഴ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന് പിന്നിലെ കാരണമോ മറ്റ് വിവരങ്ങളോ പുറത്തുവന്നിട്ടില്ല.