sana
ഇന്ത്യൻ ബാങ്ക് എസ്.എച്ച്. ക്രെഡിറ്റ് ഔട്ട് റീച്ച് പ്രോഗ്രാം

ആലപ്പുഴ: ഇന്ത്യൻ ബാങ്ക് ആലപ്പുഴ റെയ്ബാൻ ഓഡിറ്റോറിയത്തി​ൽ സംഘടിപ്പിച്ച എസ്. എച്ച്.ജി​ ക്രെഡിറ്റ് ഔട്ട് റീച്ച് പ്രോഗ്രാം

ഇന്ത്യൻ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഇമ്രാൻ അമിൻ സിദ്ദിഖി ഉദ്ഘാടനം ചെയ്തു.

കുടുംബശ്രീ മിഷൻ പ്രോഗ്രാം ഓഫീസർ (അർബൻ) ജഹാംഗീർ, ബംഗളൂരു ഫീൽഡ് ജനറൽ മാനേജർ സുധീർ കുമാർ ഗുപ്ത എന്നി​വർ വിശിഷ്ടാതിഥികളായിരുന്നു.

454 സ്വയം സഹായ സംഘങ്ങൾക്ക് 113.79 കോടി രൂപ എസ്. എച്ച്.ജി​ വായ്പ അനുവദിച്ചു. കാമ്പയിന് 975.57 കോടി രൂപയും അനുവദിച്ചു. റീട്ടെയിൽ, അഗ്രികൾച്ചർ, എം.എസ്.എം.ഇ (റാം) വിഭാഗത്തിന് കീഴിൽ ലക്ഷപതി ദീദി പദ്ധതി പ്രകാരം 250 ഗുണഭോക്താക്കൾക്ക് അനുമതി പത്രം നൽകി

കുടുംബശ്രീ മിഷൻ പ്രോഗ്രാം ഓഫീസർ (അർബൻ) ജഹാംഗീർ, ബംഗളൂരു ഫീൽഡ് ജനറൽ മാനേജർ സുധീർ കുമാർ ഗുപ്ത, എറണാകുളം. സോണൽ മാനേജർ സൂരജ് എം നായർ എന്നി​വർ ചടങ്ങിൽ സംസാരിച്ചു.

400 എസ്. എച്ച്.ജി​ അംഗങ്ങൾ, സി.ഡി.എസ് ചെയർപേഴ്‌സൺമാർ, ആലപ്പുഴ മുനിസിപ്പൽ ഡിവിഷനുകൾ, ഇന്ത്യൻ ബാങ്കിന്റെ ബെംഗളൂരു, ഹുബ്ള്ളിയിൽ നിന്നുള്ള സോണൽ മാനേജർമാർ തുടങ്ങി​യവർ പങ്കെടുത്തു.

കാപ്ഷൻ

ഇന്ത്യൻ ബാങ്ക് ആലപ്പുഴ റെയ്ബാൻ ഓഡിറ്റോറിയത്തി​ൽ സംഘടിപ്പിച്ച എസ്. എച്ച്.ജി​ ക്രെഡിറ്റ് ഔട്ട് റീച്ച് പ്രോഗ്രാം

ഇന്ത്യൻ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഇമ്രാൻ അമിൻ സിദ്ദിഖി ഉദ്ഘാടനം ചെയ്യുന്നു