
ചുവപ്പ് സാരിയിൽ അതീവ ഗ്ളാമറസായി തിളങ്ങി ബോളിവുഡ് താരം മലൈക അറോറ. തന്റെ ഗ്ളാമറസ് സ്റ്രൈലും ഫിറ്റ്നസും കൊണ്ടു ബോളിവുഡിൽ അത്ഭുതമായി നിലകൊള്ളുന്ന മലൈക അൻപതിന്റെ നിറവിലാണ്. അൻപതാം വയസിലും മലൈക തന്റെ സൗന്ദര്യം കൊണ്ട് ആരാധകരുടെ ഹൃദയം കീഴടക്കുകയാണ്. ഫാഷനിസ്റ്റായ മലൈകയ്ക്ക് എപ്പോഴും ആരാധകരെ കൈയിലെടുക്കാൻ അറിയാം. അടുത്തിടെ ഡാൻസ് റിയാലിറ്റി ഷോയുടെ സെറ്റിൽ മലൈകയെ കണ്ടത് വേറിട്ട ലുക്കിലാണ്. ചുവപ്പ് സാരിയിൽ മലൈക തന്റെ ശരീരവടിവ് പ്രദർശിപ്പിക്കുകയാണ്.
ആരാധകരെ ആവേശഭരിതരാക്കാൻ നിരവധി പോസുകൾ നൽകി. ആരാധകരാവട്ടെ മലൈകയുടെ സ്റ്റൈലിനെ പ്രശംസിക്കുന്നു. അടുത്തിടെ ഭിന്നശേഷിക്കാരനായ ആരാധകനെ ചേർത്തുനിറുത്തി മലൈക ഫോട്ടോയ്ക്ക് പോസ് ചെയ്തത് ശ്രദ്ധ നേടിയിരുന്നു. ആരാധകൻ മലൈകയുടെ അരയിൽ കൈ ചുറ്റിയത് സുരക്ഷാ ഉദ്യോഗസ്ഥരെ അസ്വസ്ഥരാക്കിയെങ്കിലും മലൈക പുഞ്ചിരിച്ചു കൊണ്ടു തന്നെ നിൽക്കുകയായിരുന്നു.