
ധനുഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ക്യാപ്റ്റൻ മില്ലർ എന്ന ചിത്രത്തിന്റെ കേരള വിതരണാവകാശം ഫോർച്യുൺ സിനിമാസിന്. റെക്കോർഡ് തുകയ്ക്കാണ് വിതരണാവകാശം സ്വന്തമാക്കിയത്.പൊങ്കൽ റിലീസായാണ് ചിത്രം തിയേറ്ററിലെത്തുന്നത്.സത്യജ്യോതി ഫിലിംസിന്റെ സെന്തിൽ ത്യാഗരാജനും അർജുൻ ത്യാഗരാജനും ചേർന്ന് നിർമ്മിച്ച് അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ ഉടൻ പ്രേക്ഷകരിലേക്കെത്തും . പ്രിയങ്ക അരുൾ മോഹൻ നായികയായി എത്തുന്നു. ഡോ. ശിവരാജ്കുമാർ, സന്ദീപ് കിഷൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ഛായാഗ്രഹണം സിദ്ധാർത്ഥ നുനി. സംഗീതം ജി. വി പ്രകാശ് കുമാർ.
പി. ആർ. ഒ പ്രതീഷ് ശേഖർ.