ship

ന്യൂഡൽഹി: കഴിഞ്ഞ ആഴ്‌ച അറബിക്കടലിൽ സോമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചിയ ​എം.​ ​വി.​ ​റ്യൂ​വ​ൻ​ ​എ​ന്ന​ ​മാ​ൾ​ട്ട​ ​ച​ര​ക്കു​ ​ക​പ്പ​ലി​ലെ പരിക്കേറ്റ ജീവനക്കാരനെ രക്ഷിച്ച് ഇന്ത്യൻ ​നാ​വി​ക​ ​സേ​ന. യുദ്ധക്കപ്പൽ ഐ.എൻ.എസ് കൊച്ചിയാണ് കൊള്ളക്കാരുടെ വെടിവയ്‌പിൽ പരിക്കേറ്റ ജീവനക്കാരനെ രക്ഷിക്കാൻ എത്തിയത്. തോളിനടുത്താണ് വെടിയേറ്റത്. ഇന്ത്യൻ നാവിക സേനാംഗങ്ങൾ കടൽക്കൊള്ളക്കാരുമായി സംസാരിച്ചെന്നും

അടിയന്തര വൈദ്യസഹായം നൽകിയ ശേഷം ജീവനക്കാരനെ വിദഗ്ദ്ധ ചികിത്സയ്ക്കായി ഒമാൻ തീരത്തെത്തിച്ചെന്നും നാവികസേന പുറത്തിറക്കിയ പ്രസ്‌താവനയിൽ അറിയിച്ചു. മാ​ൾ​ട്ട​ ​ച​ര​ക്കു കപ്പലിലുള്ള നിരീക്ഷണം ഇന്ത്യ തുടരുന്നുണ്ടെന്ന സൂചനയാണ് ഇത്. കഴിഞ്ഞ ആഴ്‌ച മാ​ൾ​ട്ട​ ​ച​ര​ക്കു​ ​ക​പ്പലിന്റെ നിയന്ത്രണം കൊള്ളക്കാർ ഏറ്റെടുത്തെന്ന അ​പാ​യ​ ​സ​ന്ദേ​ശ​മെത്തിയ ഉടൻ ​ആ​ദ്യം​ ​പ്ര​തി​ക​രി​ച്ച​ത് ​ഇ​ന്ത്യ​ൻ​ ​നാ​വി​ക​ ​സേ​ന​യാ​ണ്. ​ക​പ്പ​ലി​നെ​ ​ര​ക്ഷി​ക്കാ​ൻ സേ​ന​യു​ടെ​ ​യു​ദ്ധ​ക്ക​പ്പ​ലും​ ​പ​ട്രോ​ൾ​ ​വി​മാ​ന​വും​ ​പാ​ഞ്ഞെ​ത്തി. മാൾട്ട കപ്പലിനെ തടയുകയും ചെയ്‌തെന്നാണ് റിപ്പോർട്ട്.

അ​ജ്ഞാ​ത​രാ​യ​ ​ആ​റ് ​പേ​ർ​ ​അ​തി​ക്ര​മി​ച്ചു​ ​ക​യ​റി​യെ​ന്നും​ ​നി​യ​ന്ത്ര​ണം​ ​ത​ങ്ങ​ൾ​ക്ക​ല്ലെ​ന്നും​ ​ക​പ്പ​ലി​ലെ​ ​സെ​ക്യൂ​രി​റ്റി​ ​ഓ​ഫീ​സ​റു​ടെ​ ​അ​ടി​യ​ന്ത​ര​ ​സ​ന്ദേ​ശം​ ​യു.​ ​കെ​ ​മ​റൈ​ൻ​ ​ട്രേ​ഡ് ​ഓ​പ്പ​റേ​ഷ​ൻ​സ് ​പോ​ർ​ട്ട​ലി​ൽ​ ​വെ​ള്ളി​യാ​ഴ്ച​ ​എ​ത്തി.​ ​അ​പാ​യ​ ​സ​ന്ദേ​ശ​ത്തോ​ട് ​ആ​ദ്യം​ ​പ്ര​തി​ക​രി​ച്ച​ത് ​ഇ​ന്ത്യ​ൻ​ ​നാ​വി​ക​ ​സേ​ന​.​ ​ഉ​ട​ൻ​ ​ത​ന്നെ​ ​ഏ​ഡ​ൻ​ ​ക​ട​ലി​ടു​ക്കി​ൽ​ ​പ​ട്രോ​ളിം​ഗ് ​ന​ട​ത്തി​യി​രു​ന്ന​ ​യു​ദ്ധ​ക്ക​പ്പ​ലും​ ​നി​രീ​ക്ഷ​ണ​ ​വി​മാ​ന​വും​ ​തി​രി​ച്ചു​.​ ​വെ​ള്ളി​യാ​ഴ്ച​ ​പു​ല​ർ​ച്ചെ​ ​ക​പ്പ​ൽ​ ​ക​ണ്ടെ​ത്തി​യ​ ​ഇ​ന്ത്യ​ൻ​ ​വി​മാ​നം​ ​ക​പ്പ​ലി​ന് ​മീ​തേ​ ​പ​റ​ന്ന് ​സ്ഥി​തി​ ​വി​ല​യി​രു​ത്തി.​
ആ​റ് ​സു​ഹൃ​ത്തു​ക്ക​ൾ​ ​ക​പ്പ​ൽ​ ​പി​ടി​ച്ചെ​ടു​ത്തെ​ന്നും​ ​സോ​മാ​ലി​യ​യി​ലെ​ ​പു​ന്ത്ലാ​ൻ​ഡ് ​തീ​ര​ത്തേ​ക്ക് ​ക​പ്പ​ൽ​ ​കൊ​ണ്ടു​പോ​കു​മെ​ന്നും​ ​സം​ഘ​വു​മാ​യി​ ​ബ​ന്ധ​മു​ള്ള​ ​മു​ക്താർ
മൊ​ഹ​മൂ​ദ് ​എ​ന്ന​യാ​ൾ​ ​ഫോ​ണി​ൽ​ ​റോ​യി​ട്ടേ​ഴ്സ് ​വാ​ർ​ത്താ​ ​ഏ​ജ​ൻ​സി​യെ​ ​അ​റി​യി​ച്ചി​രു​ന്നു.
യൂ​റോ​പ്യ​ൻ​ ​നാ​വി​ക​സേ​ന​യു​ടെ​ ​സ്പെ​യി​നി​ലെ​ ​കേ​ന്ദ്ര​ത്തി​ലും​ ​സ​ന്ദേ​ശം​ ​ല​ഭി​ച്ചു.​ ​ക​പ്പ​ലി​നെ​ ​മോ​ചി​പ്പി​ക്കാ​ൻ​ ​യൂ​റോ​പ്യ​ൻ​ ​യൂ​ണി​യ​ന്റെ​ ​ക​ട​ൽ​ക്കൊ​ള്ള​ ​വി​രു​ദ്ധ​ ​ദൗ​ത്യ​മാ​യ​ ​ഓ​പ്പ​റേ​ഷ​ൻ​ ​അ​റ്റ്ലാ​ന്റ​ ​പ്ര​വ​ർ​ത്ത​നം​ ​ഊ​ർ​ജ്ജി​ത​മാ​ക്കി.​ ​ഇ​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​സ്പാ​നി​ഷ് ​യു​ദ്ധ​ക്ക​പ്പ​ലാ​യ​ ​വി​ക്ടോ​റി​യ​യെ​ ​സ്ഥ​ല​ത്തേ​ക്ക് ​നി​യോ​ഗി​ച്ചു.
ക​പ്പ​ലു​മാ​യു​ള്ള​ ​ബ​ന്ധം​ ​ന​ഷ്‌​ട​മാ​യ​താ​യി​ ​ന​ട​ത്തി​പ്പു​കാ​രാ​യ​ ​നേ​വി​ബ​ൾ​ഗ​ർ​ ​ക​മ്പ​നി​ ​അ​റി​യി​ച്ചു.​ ​ജീ​വ​ന​ക്കാ​ർ​ ​സു​ര​ക്ഷി​ത​രാ​ണെ​ങ്കി​ലും​ ​ക​പ്പ​ലി​ന്റെ​ ​നി​യ​ന്ത്ര​ണം​ ​അ​വ​ർ​ക്ക​ല്ലെ​ന്നും​ ​റാ​ഞ്ചി​ക​ൾ​ ​ത​ങ്ങ​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ടു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷ​യെ​ന്നും​ ​ക​മ്പ​നി​ ​ഡ​യ​റ​ക്ട​ർ​ ​അ​ല​ക്സാ​ണ്ട​ർ​ ​കാ​ൽ​ചേ​വ് ​പ​റ​ഞ്ഞു.