കൊച്ചി: പുതുവർഷത്തിനു മുന്നോടിയായി ഫെഡറൽ ബാങ്ക് ക്രെഡിറ്റ് കാർഡ് ക്യാമ്പയിന് തുടക്കം കുറിച്ചു. ജനുവരി 15 വരെ ജിങ്കിൾ ഡീൽസിൽ ലൈഫ് ടൈം സൗജന്യ ക്രെഡിറ്റ് കാർഡുകൾ അടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കും. ഇലക്ട്രോണിക്‌സ്, അപാരലുകൾ, യാത്ര, ഗ്രോസറി, ഡൈനിംഗ് തുടങ്ങി നിരവധി ഇനങ്ങളിൽ ആകർഷകങ്ങളായ ആനുകൂല്യങ്ങളാണ് ലഭ്യമാക്കുക.
റിലയൻസ്, ഇൻഡിഗോ, റിലയൻസ് ഡിജിറ്റൽ, മേക്ക് മൈ ട്രിപ്, അജിയോ, ഫിളിപ്കാർട്ട്, ലൈഫ് സ്റ്റൈൽ, ലുലു, സ്വിഗി ഇൻസ്റ്റാമാർട്ട് തുടങ്ങിയ പങ്കാളികൾ പ്രത്യേക ഇളവുകൾ നൽകും.
എല്ലാ പ്രായവിഭാഗങ്ങളിലുള്ളവർക്കും അനുയോജ്യമായതും പ്രയോജനകരവുമാണ് ക്രെഡിറ്റ് കാർഡ് ഓഫറുകളെന്ന് ബാങ്കിന്റെ റീട്ടെയിൽ അസറ്റ്‌സ് ആൻഡ് കാർഡ് വിഭാഗം കൺട്രി മേധാവിയും സീനിയർ വൈസ് പ്രസിഡന്റുമായ കെ.ജി. ചിത്രഭാനു പറഞ്ഞു.