wine

തിരുവനന്തപുരം: ക്രിസ്മസ് അടുത്തതോടെ കേക്കിനും വൈനിനും വന്‍ ഡിമാന്‍ഡാണ്. വീട്ടില്‍ തന്നെ ഇത് രണ്ടും നിര്‍മ്മിക്കുന്നവരുമുണ്ട്. എന്നാല്‍ ക്രിസ്മസ് പ്രമാണിച്ച് വീട്ടില്‍ വൈനുണ്ടാക്കി അത് വില്‍പ്പന നടത്തി പണമുണ്ടാക്കമെന്ന് കരുതിയാല്‍ എക്‌സൈസ് വീട്ടുപടിക്കലെത്തും.

ലൈസന്‍സ് ഇല്ലാതെയാണ് വൈന്‍ നിര്‍മ്മിച്ച് വില്‍പ്പനയെങ്കില്‍ ഒരു ലക്ഷം രൂപ പിഴയൊടുക്കാന്‍ കരുതി വെച്ചോളൂ പിന്നെ ഒരു വര്‍ഷം ജയിലില്‍ കിടക്കാനും തയ്യാറായിരിക്കണം.

ലൈസന്‍സ് ഇല്ലാതെ വൈന്‍ ഉണ്ടാക്കി സമൂഹ മാദ്ധ്യമങ്ങള്‍ വഴി ഉള്‍പ്പെടെ പ്രചാരണം നടത്തി വില്‍പ്പന നടത്തുന്നത് വര്‍ദ്ധിച്ചതോടെയാണ് മുന്നറിയിപ്പുമായി എക്‌സൈസ് വകുപ്പ് രംഗത്ത് വന്നത്. ലൈസന്‍സ് ഇല്ലാതെ വീട്ടില്‍ വൈന്‍ നിര്‍മിച്ച് വില്‍ക്കുന്നത് അബ്കാരി നിയമപ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

പഴവും പഞ്ചസാരയും അടക്കമുള്ള ചേരുവകള്‍ പുളിപ്പിച്ചെടുക്കുമ്പോള്‍ ആല്‍ക്കഹോളിന്റെ അംശം രൂപപ്പെടുമെന്നതാണ് നിയമലംഘനമാകാന്‍ കാരണം. 2022-ലെ കേരള അബ്കാരി നിയമത്തിലെ ചട്ടപ്രകാരം ലൈസന്‍സില്ലാതെ വൈനുണ്ടാക്കിയാല്‍ ജയിലില്‍ പോകേണ്ടിവരും.