pic

ബീജിംഗ്: വടക്കു പടിഞ്ഞാറൻ ചൈനയിലെ ഗാൻസു പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 131 ആയി. രക്ഷാപ്രവർത്തനം അവസാനിച്ചതായി അധികൃതർ അറിയിച്ചു. റിക്ടർ സ്കെയിലിൽ 6.2 തീവ്രതയോടെ പ്രദേശിക സമയം തിങ്കളാഴ്‌ച അർദ്ധരാത്രിയുണ്ടായ ഭൂകമ്പത്തിൽ 1,000ത്തിലേറെ പേർക്ക് പരിക്കേറ്റു. 15,000ത്തിലേറെ കെട്ടിടങ്ങൾ തകർന്നു. ഗാൻസുവിന് തെക്കുള്ള ക്വിംങ്ങ്ഹായി പ്രവിശ്യയിൽ 16 പേരെ കാണാനില്ല. മേഖലയിൽ താപനില മൈനസ് 13 ഡിഗ്രി സെൽഷ്യസിലെത്തിയത് രക്ഷാപ്രവർത്തനത്തിന് തടസമായി. വരുംദിവസങ്ങളിൽ തുടർചലനങ്ങളുണ്ടായേക്കുമെന്ന് മുന്നറിയിപ്പുണ്ട്.