googoal

തിരുവനന്തപുരം: ഗൂഗോള്‍ മള്‍ട്ടിമീഡിയ ആന്‍ഡ് ടെക്നോളജിയുടെ ഡി.കെ ഫ്രന്‍സി മിറാകിള്‍ നൈറ്റ് 2023 അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു. പരിപാടി മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി വിവിധ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാഭ്യാസ സഹായം, ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള ചികിത്സാ സഹായം, വിദ്യാഭ്യാസ സഹായം, കാന്‍സര്‍ രോഗികള്‍ക്കുള്ള ചികിത്സാ സഹായം എന്നിവ അര്‍ഹരായവര്‍ക്ക് കൈമാറി.

പ്രശസ്ത താരങ്ങളായ ഹണിറോസ്, മണിയന്‍പിള്ള രാജു, ദേവന്‍, ഇഷ ആനന്ദ്, പ്രമുഖ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണി തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു. കൊല്ലം നവജ്യോതി മോഡല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളും സന്നദ്ധ പ്രവര്‍ത്തകയുമായ ദീപ മണികണ്ഠനാണ് ഷോ ഡയറക്ടര്‍. പ്രശസ്ത സിനിമ-സീരിയല്‍ താരം സിന്ധു മനുവര്‍മയാണ് പരിപാടിയുടെ ചീഫ് കോര്‍ഡിനേറ്റര്‍. നിജാസ് എന്‍.മുഹമ്മദ്, ആകാശ് മണികണ്ഠന്‍ എന്നിവര്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍മാരായിരുന്നു.

വിധു പ്രധാപിന്റെ മ്യൂസിക് ബാന്‍ഡ്, മാജിക് ഷോ, സിനിമ സീരിയല്‍ താരങ്ങള്‍ അണിനിരന്ന സിനിമാറ്റിക് ഡാന്‍സ്, കോമഡി, സ്‌കിറ്റ്, സൗന്ദര്യ മത്സരം, ഡിജെ എന്നിവയും പരിപാടിയോടനുബന്ധിച്ചു നടന്നു. 2019-20ലെ മിസ്സ് യൂണിവേഴ്സ് സോളിഡാരിറ്റി ഡോ. ഇശാ ഫാറാഹ് ഖുറേഷി സൗന്ദര്യ മത്സര വിജയികളെ കിരീടം അണിയിച്ചു. ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളും പരിപാടികള്‍ കാണാനെത്തിയിരുന്നു. ഗൂഗോള്‍ മള്‍ട്ടിമീഡിയ ആന്‍ഡ് ടെക്നോളജിയുടെ തിരുവനന്തപുരത്തെ ആദ്യ മെഗാ ഇവെന്റാണ് ഇത്.