mp

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകണം എന്ന ശ്രദ്ധേയമായ ആവശ്യം ഉയർന്നത് ഇന്നലെ നടന്ന ഇന്ത്യാ കൂട്ടായ്‌മയിലായിരുന്നു. പ്രതിപക്ഷ കക്ഷികളുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകണം എന്ന ആവശ്യം പക്ഷെ ഖാർഗെ തള്ളിയിരുന്നു. ആദ്യം പാർട്ടി ജയിക്കുന്നതാണ് പ്രധാനം എന്ന സൂചനയും ഖാർഗെ നൽകി. എന്നാൽ പ്രതിപക്ഷ കക്ഷികളുടെ ഐക്യമായ ഇന്ത്യാ മുന്നണിയുടെ യോഗത്തെക്കുറിച്ച് രസകരമായ ഒരു പരാതിയാണ് ഒരു എം.പിയിൽ നിന്നുണ്ടായത്.

ജനതാദൾ യുണൈറ്റഡ് എം.പിയായ സുനിൽ കുമാർ പിന്റുവിന്റെ പരാതി യോഗത്തിൽ ചായക്കൊപ്പം ബിസ്‌കറ്റ് നൽകിയതാണ്. മുൻപ് കൂട്ടായ്‌മ യോഗത്തിൽ ചായയും സമോസയുമാണ് നൽകിയിരുന്നത്. ഇത്തവണ കോൺഗ്രസിന് ഫണ്ടില്ലാത്തതുകൊണ്ട് അതുപോലും സാദ്ധ്യമായില്ല. സമോസയ്‌ക്ക് പകരം ബിസ്‌കറ്റാണ് നൽകിയത്.

ഇക്കാര്യത്തിൽ യോഗത്തിൽ ചർച്ചയൊന്നും നടന്നില്ലെന്നും സുനിൽ കുമാർ പിന്റു പറ‍ഞ്ഞു. കോൺഗ്രസ് 138,​1380,​13800 എന്നിങ്ങനെ നിരക്കിൽ ധനസമാഹരണം ആരംഭിക്കാനിരിക്കുകയാണ്. അതിനാൽ തന്നെ യോഗം സമോസയില്ലാതെ,​ ഗൗരവകരമായ തീരുമാനമില്ലാതെ പിരിഞ്ഞതായും എം.പി പറഞ്ഞു. നാലാമത് ഇന്ത്യാ കൂട്ടായ‌്മ യോഗമാണ് കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്നത്. അതേസമയം നിതീഷ് കുമാർ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാണെന്ന് പ്രഖ്യാപിക്കും വരെ ഇത്തരം നിസാരമായ പരാതികൾ ജെഡിയുവിൽ നിന്നുയരുമെന്ന് ബിജെപി എം.പിമാർ പരിഹസിച്ചു.

I.N.D.I गठबंधन की मीटिंग में समोसा न होने की वजह से मायूस हैं नीतीश कुमार के सांसद। बोले, किसी भी सीरियस मुद्दे पर चर्चा नहीं हुई।

जब तक नीतीश कुमार को गठबंधन के प्रधानमंत्री पद का उम्मीदवार घोषित नहीं किया जाएगा, इसी तरह की शिकायतें आती रहेंगी। 😂 pic.twitter.com/yJ5g4aG4Ak

— Amit Malviya (@amitmalviya) December 20, 2023