child

തിരുവനന്തപുരം: ഭിന്നശേഷിക്കാരിയെ അമ്മ ശ്വാസം മുട്ടിച്ച് കൊന്ന് കിണറ്റിൽ തളളി.ചിറയിൻകീഴ് പടുവത്ത് വീട്ടിൽ അനുഷ്‌കയാണ് (8) കൊല്ലപ്പെട്ടത്. കഴിഞ്ഞ രണ്ട് ദിവസമായി അമ്മ മിനിയെയും അനുഷ്കയെയും കാണാനില്ലായിരുന്നു. ഇന്ന് രാവിലെ മിനി പൊലീസിനോട് കുറ്റം സമ്മതിക്കുകയായിരുന്നു. പെൺകുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷം കിണറ്റിലിട്ടെന്നാണ് മിനി നൽകിയ മൊഴി. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്നാണ് പൊലീസ് പറയുന്നത്.