padmanabha-swamy-temple

ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ദിവസങ്ങളിൽ ഏറ്റവും പ്രാധാന്യമുള്ളത് വൈകുണ്ഡ ഏകാദശിയാണ്. ശുക്ളപക്ഷ തിഥികളിൽ ഏറ്റവും വിശേഷപ്പെട്ട ദിവസമാണിത്. പദ്‌മനാഭസ്വാമി ക്ഷേത്രത്തെ സംബന്ധിച്ചിടത്തോളം വൈകുണ്ഠ ഏകാദശിയുമായി ബന്ധപ്പെട്ട് ചില തെറ്റിദ്ധാരണകൾ പൊതുവിൽ നിലവിലുണ്ട്. ഈ ദിവസം മാത്രമേ ക്ഷേത്രത്തിലെ മൂന്ന് നടകളും തുറന്ന് ഭഗവാനെ ദർശിക്കാൻ സാധിക്കുകയുള്ളൂവെന്നതാണ് ആദ്യത്തെ തെറ്റിദ്ധാരണ. മറ്റൊന്ന് വൈകുണ്ഠ ഏകാദശിയാണ് സ്വർഗവാതിൽ ഏകാദശി എന്നുള്ള പ്രചാരണം.

മോക്ഷദ എന്നാണ് വൈകുണ്ഠ ഏകാദശി അറിയപ്പെടുന്നത്. മോക്ഷം നകുന്നത് അഥവാ മോക്ഷം നൽകാൻ സാധിക്കുന്നത് എന്നാണ് അർത്ഥം.ഭഗവദ്ഗീതയിൽ പറയുന്നത് പ്രകാരം മഹാവിഷ്‌ണുവിന് ഏറ്റവും പ്രിയപ്പെട്ട ദിനമാണ് വൈകുണ്ഠ ഏകാദശി.

വൈകുണ്ഠ ഏകാദശി ആചരിക്കുന്നതിങ്ങനെ-

തലേദിവസം ഒരിക്കലോടെ വൃതം ആരംഭിക്കണം എണ്ണ തേച്ച് കുളിക്കാൻ പാടില്ല. ഏകാദശി ദിവസം ഉപവസിക്കുക തന്നെ വേണം. പകലുറക്കം പാടില്ല. അരിയാഹാരം പാടില്ല. പാരണയോടു (തുളസിയിലയും മലരും ചന്ദനവും ഇട്ട വെള്ളം) കൂടി വ്രതം പൂർത്തീകരിക്കണം. പൂർണമായി ഇത് സാധിക്കാത്തവർക്ക് ഒരു നേരം പഴങ്ങൾ കഴിക്കാം.

സന്താനഭാഗ്യം,ആയുരാരോഗ്യസൗഖ്യം,ശത്രുനാശം, കുടുംബസുഖം എന്നിവ ഈ വ്രതമെടുത്താൽ ലഭിക്കും എന്ന് വിശ്വസിക്കപ്പെടുന്നു. ഗുരുവായൂരിലും തൃപ്രയാറിലും പത്മനാഭ സ്വാമി ക്ഷേത്രത്തിലും മറ്റു വിഷ്ണു ക്ഷേത്രങ്ങളി ലും എല്ലാം നാം ഈ ദിവസം വിശേഷമായി കൊണ്ടാടുന്നു. മേൽപ്പത്തൂർ ഭട്ടതിരി നാരായണീയം എഴുതി ക്ഷേത്രത്തിൽ സമർപ്പിച്ചതും ഈ ദിവസം ആണെന്ന് വിശ്വസിക്കുന്നു. ചെ മ്പൈ വൈദ്യനാഥ ഭാഗവതർക്ക് നഷ്ടപ്പെട്ട ശബ്ദം തിരിച്ചു കിട്ടിയതും ഈ ദിവസമാണ് എന്നാണ് വിശ്വാസം.


ക്ഷേത്രദർശനം നടത്തുകയും ഭഗവത് ഗീതയും ഭാഗവതവും വായിക്കുക. വിഷ്ണു സഹസ്രനാമം നാരായണ മന്ത്രം ജപിക്കുക എല്ലാം നന്ന് ഭഗവാന് തുളസിമാല, വെണ്ണ നിവേദ്യം, കദളിപ്പഴം തുടങ്ങിയവ സമർപ്പിക്കുന്നതും ഉത്തമമാണ്. ഏഴു ജന്മങ്ങളിൽ ചെയ്ത പാപങ്ങൾ പോലും അതും ഈ വ്രതമെടുത്താൽ തീരുമെന്നാണ് വിശ്വാസം.