റിലീസ് ദിവസം തന്നെ തീയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് മോഹൻലാൽ ചിത്രം 'നേര്'. നിറ കണ്ണുകളോടെയാണ് ഓരോരുത്തരും ചിത്രം കണ്ട് പുറത്തിറങ്ങുന്നത്. പ്രേക്ഷകർക്ക് ക്രിസ്‌മസ് ഗംഭീരമായി ആഘോഷിക്കാൻ അതിഗംഭീര തിരിച്ചുവരവുമായി മോഹൻലാൽ എത്തിയിരിക്കുകയാണ് എന്നാണ് ആരാധകർ പറയുന്നത്.

'ക്ലൈമാക്‌സ് കണ്ട് കണ്ണ് നിറഞ്ഞുപോയി. ജീത്തു ജോസഫ് എന്ന സംവിധായകനിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് എന്താണോ അത് ഈ ചിത്രത്തിലുണ്ട്. കുഞ്ഞ് കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ഇഷ്ടപ്പെടുന്ന ചിത്രം ദൃശ്യത്തേക്കാൾ ഒരുപടി മുന്നിലാണ്. ലാലേട്ടൻ തിരിച്ചുവന്നു. സിനിമയെ പറ്റി ഒരു നെഗറ്റീവ് പറയാനില്ല.'- ചിത്രം കണ്ടിറങ്ങിയവർ പറയുന്നു.

neru