ram-gopal-varma

മലയാളി മോഡലും സോഷ്യൽ മീഡിയയിലെ വൈറൽ താരവുമായ ശ്രീലക്ഷ്മി സതീഷിനെ നായികയാക്കി സിനിമ നിർമ്മിക്കാൻ ഒരുങ്ങി ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ്മ. ഫോട്ടോഗ്രാഫറായ ആഘോഷ് വൈഷ്ണവം സംവിധാനം ചെയ്യുന്ന ചിത്രം ആർജിവിയും ആർവി ഗ്രൂപ്പും ചേർന്നാണ് നിർമ്മിക്കുന്നത്. സാരി എന്നാണ് സിനിമയുടെ പേര്. രാം ഗോപാൽ വർമ്മ തന്നെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്.

അഞ്ച് ഭാഷകളിലാണ് ചിത്രം തീയേറ്ററുകളിൽ എത്തുക. സിനിമയിൽ അരങ്ങേറുന്ന ശ്രീലക്ഷ്മി തന്റെ പേര് മാറ്റിയതിനെ കുറിച്ചും രാം ഗോപാൽ വർമ്മ വെളിപ്പെടുത്തി. ഇനി മുതൽ ശ്രീലക്ഷ്മി ആരാധ്യ ദേവി എന്ന പേരിലാകും അറിയപ്പെടുക. സോഷ്യൽ മീഡിയയിലും ശ്രീലക്ഷ്മി പേര് മാറ്റിയിട്ടുണ്ട്. സംവിധായകൻ രാം ഗോപാൽ വർമ്മ പങ്കുവച്ച കുറിപ്പാണ് ശ്രീലക്ഷ്മി സതീഷിനെ ശ്രദ്ധേയയാക്കിയത്.

പെൺകുട്ടി ആരെന്ന് തിരിച്ചറിഞ്ഞതോടെ ശ്രീലക്ഷ്മിക്ക് അഭിനയിക്കാൻ താത്പര്യമണ്ടോ എന്ന് അന്വേഷിച്ച് രാം ഗോപാൽ വർമ്മ വീണ്ടും തുറന്ന ട്വീറ്റുമായി രംഗത്തെത്തി. എന്നാൽ സാരിയിൽ താൻ കംഫർട്ടാണെന്നും ഗ്ലാമറസായി അഭിനയിക്കാൻ താത്പര്യമില്ലെന്നും അദ്ദേഹത്തെ അറിയിച്ചതായും ശ്രീലക്ഷ്മി വെളിപ്പെടുത്തിയിരുന്നു.

View this post on Instagram

A post shared by RGV (@rgvzoomin)

പിന്നാലെ ശ്രീലക്ഷ്മി പങ്കുവച്ച ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള ശ്രീലക്ഷ്മിയ്ക്ക് ഇൻസ്റ്റഗ്രാമിൽ അൻപത്തിയ്യായിരത്തോളം ഫോളോവേഴ്സ് ഉണ്ട്. ശ്രീലക്ഷ്മിയുടെ ഫോട്ടോഷൂട്ട് വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.