
മികച്ച പ്രതികരണങ്ങളുമായി ഷാരൂഖ് ഖാൻ ചിത്രം ഡങ്കി തിയേറ്ററുകളിൽ. രാജ്കുമാർ ഹിരാനി - ഷാരൂഖ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ആദ്യ ചിത്രം കൂടിയാണ് ഡങ്കി. ഷാരൂഖ് ഖാന്റെയും ഗൗരി ഖാന്റെയും റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റാണ് ചിത്രം നിർമ്മിച്ചത്. തപ്‌സി പന്നു, ബൊമൻ ഇറാനി, വിക്കി കൗശൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സോഷ്യൽ മീഡിയയിലൂടെ ഷാരൂഖ് ഖാന് നിരവധി ആരാധകരാണ് ആശംസകളുമായി എത്തുന്നത്.