തിരുവനന്തപുരം:കെ.ടി.ഡി.സിയുടെ നേതൃത്വത്തിൽ ശീതകാല ഭക്ഷ്യമേള ഇന്നുമുതൽ ആരംഭിക്കും.വൈകിട്ട് 6.30ന് കെ.ടി.ഡി.സി ചെയർമാൻ പി.കെ. ശശി ഉദ്ഘാടനം ചെയ്യും.കെ.ടി.ഡി.സി എം.ഡി ശിഖ സുരേന്ദ്രൻ പങ്കെടുക്കും.വൈകിട്ട് 6.30 മുതൽ രാത്രി 10 വരെയാണ് ഭക്ഷ്യമേള.400 ചതുരശ്ര അടി ഡാൻസ് ഫ്ലോർ,ലൈവ് ഫുഡ് കൗണ്ടറുകൾ തുടങ്ങിയവ മേളയുടെ പ്രത്യേകതയാണ്.ഒരാൾക്ക് 1999 രൂപയും രണ്ടുപേർക്ക് 3699 രൂപയും കുട്ടികൾക്ക് (6-10 വയസ്) 999
രൂപയുമാണ് നിരക്ക്. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് 10% ഡിസ്കൗണ്ടും ലഭിക്കും. ഭക്ഷ്യമേള നടക്കുന്ന എല്ലാ ദിവസവും ലക്കി ഡിപ്പ് ഉണ്ടായിരിക്കും. വിജയികൾക്ക് കെ.ടി.ഡി.സിയുടെ തിരഞ്ഞെടുക്കപ്പെട്ട പ്രീമിയം ഹോട്ടലുകളിൽ ഒരു രാത്രി സൗജന്യ താമസം ലഭിക്കും.മേളയുടെ മെഗാ ലക്കി ഡിപ്പ് വിജയിക്ക് കുമരകം,കോവളം എന്നിവിടങ്ങളിലെ ഹോട്ടലുകളിൽ ഒരു രാത്രി സൗജന്യ താമസവും ലഭിക്കും.മേള തിങ്കളാഴ്ച സമാപിക്കും.വിവരങ്ങൾക്ക്: 9400008770