jammu-

ന്യൂഡൽഹി: ജമ്മുകാശ്മീരിൽ സൈനിക ട്രെക്കിന് നേരെ ഭീകരാക്രമണം. ഒരു മാസത്തിനിടെ മേഖലയിൽ സൈന്യത്തിന് നേരെ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. സംഭവ സ്ഥലത്തേക്ക് കൂടുതൽ സേനയെ അയച്ചിട്ടുണ്ട്. മേഖലയിൽ ഇപ്പോഴും വെടിവയ്പ്പ് തുടരുകയാണെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മാസം, രജൗരിയിലെ കലക്കോട്ടിൽ സൈന്യവും പ്രത്യേക സേനയും ഭീകരവിരുദ്ധ ഓപ്പറേഷൻ ആരംഭിച്ചതിനെത്തുടർന്ന് രണ്ട് ക്യാപ്റ്റന്മാർ ഉൾപ്പെടെയുള്ള സൈനികർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി മേഖലയിൽ ഭീകരാക്രമണം പതിവാണ്.

ഏപ്രിലിലും മേയിലും പത്ത് സൈനികരാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. 2003 നും 2021 നും ഇടയിൽ ഈ പ്രദേശം വലിയ തോതിൽ തീവ്രവാദത്തിൽ നിന്ന് മുക്തമായിരുന്നു, അതിനുശേഷം പതിവായി ഏറ്റുമുട്ടലുകൾ സംഭവിക്കാൻ തുടങ്ങി. ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കിടെ കഴിഞ്ഞ രണ്ട് വർഷത്തിനിടെ 35ഓളം സൈനികരാണ് മേഖലയിൽ നിന്ന് വിരമൃത്യു വരിച്ചത്