ashwathi
അശ്വതി

പെരുമ്പാവൂർ: സ്വകാര്യബസും കാറും കൂട്ടിയിടിച്ച് കാറിൽ സഞ്ചരിച്ചിരുന്ന രണ്ടു പേർ മരിച്ചു. മൂവാറ്റുപുഴ വെള്ളൂർ കുന്നം മലയിൽ പുത്തൻ പുര വീട്ടിൽ അശ്വതി (24), അശ്വതിയുടെ അമ്മയുടെ സഹോദരീ ഭർത്താവ് കോതമംഗലം നെല്ലിക്കുഴി ഇളമ്പുറ കണ്ണംകുളം പാറത്താഴത്ത് വീട്ടിൽ ശിവൻ പിള്ള (55) എന്നിവരാണ് മരിച്ചത്. അശ്വതിയുടെ ഏക മകൻ ദേവാനന്ദിനെ (5) ചെറിയ പരിക്കുകളോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോതമംഗലത്തു നിന്നു വരികയായിരുന്ന യാത്രാ ബസും നെല്ലിക്കുഴിയിലേക്ക് പോകുകയായിരുന്ന കാറും കൂട്ടിയിടിച്ചാണ് അപകടം. ശിവൻ പിള്ളയാണ് കാർ ഒടിച്ചിരുന്നത്. ഇടിയുടെ ശക്തിയിൽ കാറിൽ കുടുങ്ങിയ മൂന്നു പേരെയും ഫയർഫോഴ്‌സും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇരുവരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹം താലുക്കാശുപത്രി മോർച്ചറിയിൽ. സംസ്‌കാരം പിന്നീട്. അശ്വതിയുടെ ഭർത്താവ്: ശക്തി പ്രസാദ് (പാർസൽ സർവീസ് കോതമംഗലം). ശിവൻ പിള്ള പലചരക്ക് വ്യാപാരിയാണ്. ഭാര്യ: സുജ. മക്കൾ : അശ്വിൻ, അമൃത,