
കൊച്ചി: പ്രാരംഭ ഓഹരി വില്‌പനയിലൂടെ സംസ്ഥാനത്തെ പ്രമുഖ വാഹന ഡീലറായ പോപ്പുലർ വെഹിക്കിൾസ് പ്രാരംഭ ഓഹരി വില്പനയിലൂടെ 250 കോടി രൂപ സമാഹരിക്കുന്നു, ഇതിനായി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ കമ്പനിക്ക് അനുമതി നൽകി. മാരുതി സുസുക്കി കാറുകളുടെ വിപണന രംഗത്തുള്ള പോപ്പുലർ വെഹിക്കിൾസ് ബിസിനസ് വിപുലീകരിക്കാൻ ലക്ഷ്യമിട്ടാണ് അധിക മൂലധനം സമാഹരിക്കുന്നത്. നേരത്തെ പോപ്പുലർ വെഹിക്കിൾസ് ഐ.പി. ഒയ്ക്ക് അനുമതി തേടിയിരുന്നെങ്കിലും വിപണിയിലെ പ്രതികൂല സാഹചര്യങ്ങൾ മൂലം തീരുമാനം മാറ്റിയിരുന്നു.