crime

കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് അഞ്ച് മാസം പ്രായമുള്ള കൈക്കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. പ്രതിയെ കോട്ടയം ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

അതിരമ്പുഴ, തെള്ളകം ഭാഗത്ത് വാഴകാല വീട്ടില്‍ എ.വി. അഷറഫ് (42) എന്നയാളെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപൊകാന്‍ ശ്രമിച്ച കേസില്‍ ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന ഭര്‍ത്താവിന് കൂട്ടിരിക്കാനാണ് വീട്ടമ്മ ആശുപത്രിയിലെത്തിയത്.

ബുധനാഴ് രാവിലെ 11 മണിയോടെ കുഞ്ഞിനെ മടിയില്‍ കിടത്തിയ ശേഷം വരാന്തയില്‍ ഇരിക്കുകയായിരുന്നു വീട്ടമ്മ. ഈ സമയം അഷറഫ് സമീപത്തുണ്ടായിരുന്നു. വീട്ടമ്മ മയങ്ങിയ സമയമാണ് ഇയാള്‍ കുട്ടിയുമായി കടന്നുകളയാന്‍ ശ്രമിച്ചത്.

തുടര്‍ന്ന് കുട്ടിയുടെ ബന്ധുക്കള്‍ പൊലീസില്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു.