isspa-photo

കൊച്ചി: ചെറുകിട, ഇടത്തരം വ്യവസായങ്ങൾ സാമ്പത്തിക മേഖലയുടെ നട്ടെല്ലാണെന്ന് ഡയറക്ടറേറ്റ് ഓഫ് ജി.എസ്.ടി ഇന്റലിജെൻസ് കേരള അഡീഷണൽ ഡയറക്ടർ ജനറൽ ഗിരിധർ ജി.പൈ പറഞ്ഞു. സ്‌മോൾ സ്‌കെയിൽ പെയിന്റ് അസോസിയേഷൻ കേരള റീജിയൺ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിൽ ദാനത്തിലും എം.എസ്.എം.ഇകളുടെ പങ്ക് നിർണായകമാണ്. ഈ മേഖലയുടെ വളർച്ചയ്ക്കായി നിരവധി പദ്ധതികളാണ് കേന്ദ്രസർക്കാർ നടപ്പിലാക്കുന്നതെന്നും ഗിരിധർ ജി.പൈ പറഞ്ഞു. ഇന്ത്യൻ സ്‌മോൾ സ്‌കെയിൽ പെയിന്റ് അസോസിയേഷൻ പ്രസിഡന്റ് വിജയ് ഡഗ്‌ലി അദ്ധ്യക്ഷത വഹിച്ചു. ഇൻഡിഗോ പെയിന്റസ് മാനേജിംഗ് ഡയറക്ടർ ഹേമന്ത് ജലാൻ മുഖ്യപ്രഭാഷണം നടത്തി.വിസൻ ഇൻഡസസ്ട്രീസ് ഡയറക്ടർ ചെറി വി.നായർ, ഇൻഡ്യൻ സ്‌മോൾ സ്‌കെയിൽ പെയിന്റ് അസോസിയേഷൻ കൺവീനർ ദിനേഷ് പ്രഭു, കേരള റീജിയൺ ചെയർമാൻ ശംഭു നമ്പൂതിരി തുടങ്ങിയവർ സംസാരിച്ചു.