kamalakshi

നാലുമണിക്കൂറോളം ചതുപ്പിൽ കുടുങ്ങിപ്പോയ 79കാരിയെ ഫയർഫോഴ്സ് മരണക്കയത്തിൽനിന്ന് ജീവിതത്തിലേക്ക് തിരികെക്കയറ്റി. മരട് തണ്ണാംകൂട്ടുങ്കൽതിട്ടയിൽ കമലാക്ഷി അമ്മയ്ക്കാണ് ഫയർഫോഴ്സ് രക്ഷകരായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 ഓടെ മരട് സെന്റ് ആന്റണീസ് റോഡിന് സമീപത്താണ് സംഭവം.