car

തിരുവനന്തപുരം: എക്സൈസ് ഇൻസ്പെക്ടർ കെ. ശ്യാംകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിൽ 16 ലിറ്റർ ചാരായവുമായി 2 പേരെ അറസ്റ്റ് ചെയ്തു. കാട്ടാക്കട അഞ്ചുതെങ്ങിൻമൂട് നിന്നും മാരുതി കാറിൽ കടത്തിക്കൊണ്ടുവന്ന ചാരായമാണ് പിടികൂടിയത്. നെടുമങ്ങാട് സ്വദേശിയും നിരവധി അബ്‌കാരി കേസുകളിലെ പ്രതിയുമായ നൗഷാദ്ഖാനെയും, പെരിങ്ങമ്മല സ്വദേശി അലി എന്ന അലി ജാസിമിനെയുമാണ് പ്രതികളായി അറസ്റ്റ് ചെയ്തത്. രണ്ടു പ്രതികളെയും കോടതി റിമാൻഡ് ചെയ്തു.

എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ ബി.വിജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ പി. ശങ്കർ, എം.വിശാഖ്, കെ.ആർ. രജിത്ത്,ഹരിപ്രസാദ്.എസ്,സുജിത്ത്.വി.എസ്, അനീഷ്.വി.ജെ എന്നിവർ ഉണ്ടായിരുന്നു.

നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മിഥിൻ ലാലിന്റെ നേതൃത്വത്തിൽ നടത്തിയ മറ്റൊരു പരിശോധനയിൽ 5 ലിറ്റർ ചാരായവും 350 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി. നിരവധി അബ്‌കാരി കേസുകളിൽ പ്രതിയായ കല്ലിയോട് സ്വദേശി രാജേഷിനെയാണ് അറസ്റ്റ് ചെയ്തത്. പിരപ്പൻകോട് പേരയത്തിൻമുകൾ എന്ന സ്ഥലത്ത് വീട് വാടകക്ക് എടുത്തായിരുന്നു ഇയാൾ ചാരായം വാറ്റി വിറ്റിരുന്നത്.