ai-camera

കോഴിക്കോട്: മോട്ടോർസൈക്കിളിന് മുകളിൽ അഭ്യാസപ്രകടനം നടത്തിയ വടകര സ്വദേശികളായ രണ്ട് മോട്ടോർസൈക്കിൾ യാത്രക്കാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. എ.ഐ. ക്യാമറ പ്രവർത്തിക്കുന്നുണ്ടോയെന്ന് അറിയാൻ ഇവർ ചെയ‌്ത അഭ്യാസപ്രകടനമാണ് ലൈസൻസ് സസ്‌പെൻഷനിലേക്ക് വഴിവച്ചത്.

ചാലാട് സ്വദേശിയായ മറ്റൊരാൾ മൂന്നുപേരെയും കൊണ്ട് മുൻഭാഗത്തെ രജിസ്‌ട്രേഷൻ നമ്പർ ഒരുകൈകൊണ്ട് മറച്ചുപിടിച്ച് മോട്ടോർസൈക്കിൾ ഓടിച്ചതായി കണ്ടെത്തി. ഇയാളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്‌‌തത് കൂടാതെ എടപ്പാളിലുള്ള ഐ.ഡി.ടി.ആറിൽ പരിശീലനത്തിനും അയച്ചു.